കോടതിമുറ്റത്ത് നിന്ന് നേരെ പ്രസവമുറിയിലേക്ക് പൊലീസുകാരി!... ശരീരത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ മൊഴി നൽകാൻ ശ്രീലക്ഷ്മി എത്തിയത് സഹപ്രവര്‍ത്തകന് നീതി ലഭിക്കാൻ...

കോടതിമുറ്റത്ത് നിന്ന് നേരെ പ്രസവമുറിയിലേക്ക്... ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മി കൃത്യനിര്‍വഹണത്തിനായി ഓടിയെത്തി മണിക്കൂറുകള്‍ക്കകം ആണ് ആണ്‍കുഞ്ഞിന് ജന്‍മം നൽകിയത്. ഒല്ലൂര്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന ഫര്‍ഷാദിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ മൊഴി നല്‍കുന്നതിനായാണ് ശരീരത്തിന്‍റെ ബുദ്ധിമുട്ടുകള്‍ വകവയ്ക്കാതെ ശ്രീലക്ഷ്മി എത്തിയത്. എന്നാല്‍ കോടതിയില്‍ വച്ച് ബ്ലീഡിങ് കണ്ടതോടെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോടതിയില്‍ മൊഴി നല്‍കിയ ശേഷം പ്രസവാവധിയില്‍ പ്രവേശിച്ചാല്‍ മതിയെന്നായിരുന്നു ശ്രീലക്ഷ്മിയുടെ തീരുമാനം. ലീവ് നേരത്തെയാക്കി വിശ്രമിക്കൂവെന്ന് വീട്ടുകാരും സഹപ്രവര്‍ത്തകരും അറിയിച്ചുവെങ്കിലും സഹപ്രവര്‍ത്തകന് നീതി ലഭിക്കുന്നതിന് തടസമുണ്ടാകരുതെന്ന് കരുതി ശ്രീലക്ഷ്മി ജോലിയില്‍ തുടര്‍ന്നു. ഗര്‍ഭകാലത്തത്രയും ഓട്ടോറിക്ഷയിലാണ് ശ്രീലക്ഷ്മി സ്റ്റേഷനിലേക്ക് എത്തിയിരുന്നത്. വിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തുകയും കൃത്യനിര്‍വഹണം നടത്തുകയും ചെയ്ത ആത്മാര്‍ഥതയെ സിറ്റി പൊലീസ് കമ്മിഷണര്‍ അഭിനന്ദിച്ചു.
ഈ കേസിൽ മൊഴി നൽകിയതിനുശേഷം പ്രസവാവധി എടുക്കാനായിരുന്നു ശ്രീലക്ഷ്മിയുടെ തീരുമാനം. തിങ്കളാഴ്ച മൊഴി നൽകേണ്ട ദിവസം നേരത്തേ സ്റ്റേഷനിലെത്തി. സ്റ്റേഷനിൽനിന്ന് സഹപ്രവർത്തകരുമായി വാഹനത്തിൽ കോടതിമുറ്റത്തെത്തിയ ശ്രീലക്ഷ്മിക്ക് പെട്ടെന്ന് രക്തസ്രാവമുണ്ടാകുകയും ഉടനെ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിക്കുകയും പ്രസവിക്കുകയും ചെയ്തു.
ശാരീരിക വിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തി പോലീസുദ്യോഗസ്ഥ കാണിച്ച കൃത്യനിർവഹണത്തോടുള്ള ആത്മാർഥതയ്ക്ക് സോഷ്യൽ മീഡിയയിലും അഭിനന്ദന പ്രവാഹമാണ്.
ശ്രീലക്ഷ്മിയുടെ ആദ്യ പ്രസവമായിരുന്നു. ഭര്‍ത്താവ് ആശ്വിന്‍ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.
https://www.facebook.com/Malayalivartha