പിണറായിക്കിട്ട് പണിത് സഖാക്കൾ.. 'കണ്ണേ കരളേ വിഎസ്സേ എന്ന് വിളിക്കുന്നതിന് പകരം..പിണറായിക്ക് അനുശോചനം.. ബാനർ പിടിച്ചു കൊണ്ട് ആളുകൾ വരുന്നത് കാണാം..

പല രീതിയിലുള്ള നാക്ക് പിഴ കണ്ടിട്ടുണ്ട് . എന്നാൽ ഇത് വലിയൊരു അബദ്ധമായി പോയി ഏകെജി പഠനഗവേഷണ കേന്ദ്രത്തിലേക്ക് അവസാനമായി വിഎസ് എത്തിയപ്പോള്‍, 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി അവര്‍ തങ്ങളുടെ ചങ്കിടിപ്പായ നേതാവിന് യാത്രമൊഴിയേകി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും അടക്കമുള്ള പ്രമുഖ നേതാക്കള്‍ വിഎസിന് ആദരാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രീയ ഭരണ രംഗത്തെ പ്രമുഖര്‍ വി.എസിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചിരുന്നു.
രാത്രി വൈകിയും തിരക്കിന് കുറവ് ഉണ്ടായില്ല. രാത്രി 11.30 യോടെ എകെജി പഠന ഗവേഷണ കേന്ദ്രത്തിലെ പൊതുദര്‍ശനം അവസാനിപ്പിച്ചു. തുടര്‍ന്ന് ആയിരങ്ങള്‍ അനുഗമിച്ച വിലാപയാത്രയായി ഭൗതിക ശരീരം തിരുവന്തപുരത്തെ വേലിക്കകത്ത് വീട്ടില്‍ എത്തിച്ചു. അവിടെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തങ്ങളുടെ പോരാട്ട നായകന് ഈങ്ക്വിലാബ് വിളിച്ചു.കേരളത്തിൽ പലയിടങ്ങലിലും സഖാക്കളുടെ നേതൃത്വത്തിൽ അനുശോചന റാലി നടന്നിട്ടുണ്ട് . സോഷ്യൽ മീഡിയ പേജിൽ കണ്ട ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലായിക്കുന്നത് . അതിൽ പുന്നപ്ര സമരനായകൻ, വിപ്ലവ കേരളത്തിന്റെ വീര പുത്രൻ,
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻറെമരണത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് LDF ന്റെ നേതൃത്വത്തിലുള്ള മൗന ജാഥയാണ് ഈ വാഹനത്തിന് തൊട്ടു പിന്നാലെ കടന്നു വരുന്നത് എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു മൗന ജാഥയാണ് കാണാൻ സാധിക്കുന്നത് . അതിനു വിപിന്നിൽ അന്തരിച്ച വി എസ അച്യുതാനന്ദന് വിട എന്ന് പറഞ്ഞു കൊണ്ടുള്ള ബാനർ പിടിച്ചു കൊണ്ട് ആളുകൾ വരുന്നത് കാണാൻ സാധിക്കും. വടശ്ശേരിക്കര എന്ന് പറയുന്ന സ്ഥലത്തു നടന്നത് എന്നും പറഞ്ഞു കൊണ്ടാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് .
ഏതായാലും നിരവധി ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത് .അതെ സമയം വി.എസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 22 മുതല്‍ സംസ്ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ കാലയളവില്‍ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. .വി. എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം 22ന് രാവിലെ 9 മണി മുതല്‍ ഗവ. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഗവ. സെക്രട്ടേറിയറ്റ് ക്യാമ്പസില്‍ മന്ത്രിമാര്‍,
എം. എല്‍. എ, എം. പി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മറ്റു വാഹനങ്ങളും സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങളും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യണം.പൊതുജനങ്ങള്‍ക്ക് സെക്രട്ടേറിയറ്റ് ക്യാമ്പസിലേക്ക് നോര്‍ത്ത് ഗേറ്റ്, ട്രഷറി ഗേറ്റുകള്‍ വഴിയാണ് പ്രവേശനം. അന്തിമോപചാരം അര്‍പ്പിച്ച ശേഷം പൊതുജനങ്ങള്‍ വൈ. എം. സി. എ ഗേറ്റ് വഴിയാണ് പുറത്തു പോകേണ്ടത്. സെക്രട്ടേറിയറ്റ് വളപ്പിലും സെക്രട്ടേറിയറ്റിന് ചുറ്റുമുള്ള നിരത്തുകളിലും പാര്‍ക്കിംഗ് അനുവദിക്കില്ല.
പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ ദേശീയപാത 66 വഴി ആലപ്പുഴയിലേക്ക് വിഎസിന്റെ ഭൗതികദേഹം കൊണ്ടുപോകും. നാളെ രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha