നീ നൽകുന്ന എല്ലാ വേദനയും ഞാൻ ഏറ്റുവാങ്ങുന്നു... എന്റെ ഹൃദയം തകർന്നുപോകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നു! ഡോക്ടർ ധനലക്ഷ്മി കുറിച്ചത്...

എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അബുദാബി ലൈഫ് കെയർ ആശുപത്രിയിലെ ദന്ത ഡോക്ടറുമായ ധനലക്ഷ്മിയുടെ വിയോഗവാർത്ത ഒരുപാട് ഹൃദയങ്ങൾ തളർത്തിയിരിക്കുന്നു. സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവമായിരുന്ന ഇവർ തന്റെ അനുഭവങ്ങളും ജീവിതബോധവുമെല്ലാം കവിതയാക്കി പങ്കുവച്ചിരുന്നു. ഏറ്റവുമൊടുവിൽ ആരോടും ഒന്നും പറയാതെ എല്ലാം അവസാനിപ്പിച്ചു...
ജീവിതാനുഭവങ്ങൾ കാവ്യാത്മകമായും സമകാലിക വിഷയങ്ങൾ ശക്തമായ ഭാഷയിലും എഴുതിയ ഒട്ടേറെ പോസ്റ്റുകൾ ഈ ജനപ്രിയ ഡോക്ടറുടെ സമൂഹമാധ്യമ പേജുകളിൽ കാണാം. ജീവിതത്തെ വളരെ മനോഹരമായി ആസ്വദിച്ചിരുന്ന ഡോക്ടറുടെ വിയോഗം യുഎഇ മലയാളി സമൂഹത്തിന് വിശ്വസിക്കാനേ ആകുന്നില്ല.
അടുത്തിടെ ഷാർജയിൽ കൊല്ലം സ്വദേശികളായ വിപഞ്ചിക, ഇവരുടെ മകൾ ഒന്നര വയസുകാരി വൈഭവി, തുടർന്ന് അതുല്യ(30) എന്നിവരുടെ മരണത്തിന്റെ നടുക്കം മാറും മുൻപേയാണ് മലയാളി ഡോക്ടർ കൂടി വിടപറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha