പ്രധാനമന്ത്രി ധന്‍-ധാന്യ കൃഷി യോജനയ്ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം...

പ്രധാനമന്ത്രി ധന്‍-ധാന്യ കൃഷി യോജനയ്ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇന്നലെ 100 ജില്ലകളെ ഉള്‍പ്പെടുത്തി 2025-26 മുതല്‍ ആറ് വര്‍ഷംകൊണ്ട് നടപ്പിലാക്കുന്ന'പ്രധാനമന്ത്രി ധന്‍-ധാന്യ കൃഷി യോജന'യ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
കൃഷിയിലും അനുബന്ധ മേഖലകളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായ നിതി ആയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്റ്റ് പ്രോഗ്രാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പദ്ധതി വിള വൈവിധ്യവല്‍ക്കരണം, ജല-മണ്ണ് ആരോഗ്യ സംരക്ഷണം, കൃഷിയിലും അനുബന്ധ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കല്‍, പ്രകൃതിദത്തവും ജൈവകൃഷിയും വ്യാപിപ്പിക്കല്‍ എന്നീ ദേശീയ ലക്ഷ്യങ്ങളുമായി ജില്ലകളില്‍ പദ്ധതികള്‍ സംയോജിപ്പിക്കുകയും ചെയ്യും.
ഓരോ ധന്‍-ധന്യ ജില്ലയിലെയും പദ്ധതിയുടെ പുരോഗതി പ്രതിമാസം നിരീക്ഷിക്കുന്നതാണ്. ജില്ലാ പദ്ധതികള്‍ നിതി ആയോഗ് അവലോകനം ചെയ്യുകയും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യും. കൂടാതെ, ഓരോ ജില്ലയിലേക്കും നിയോഗിക്കപ്പെട്ട കേന്ദ്ര നോഡല്‍ ഓഫീസര്‍മാരും പദ്ധതി പതിവായി അവലോകനം ചെയ്യുമെന്ന് പ്രസ്താവനയില്‍ വിശദീകരിച്ചു. പദ്ധതി ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത, കൃഷിയിലും അനുബന്ധ മേഖലകളിലും മൂല്യവര്‍ദ്ധനവ്, പ്രാദേശിക ഉപജീവനമാര്‍ഗ്ഗം സൃഷ്ടിക്കല്‍ എന്നിവയ്ക്ക് കാരണമാകും.
"
https://www.facebook.com/Malayalivartha