പിണറായിയെ കൊന്ന് ശ്രീകണ്ഠൻ നായർ,ആറാട്ട്..! V S പട്ടിയെന്ന് സ്കൂൾ മാഷിന്റെ കവാലത്തിൽ പൊട്ടിച്ച് ജനം

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യണത്തിൽ വേദനയോടെയയാണ് നാം ആയിരിക്കുന്നത് . ജന സാഗരമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ നിര്യാണത്തോടനുബന്ധിച്ച് കേരളത്തിലെ പലയിടങ്ങളിലും മൗന ജാഥ നടത്തിയിരുന്നു. അതിനിടയിൽ സംഭവിച്ച ഒരു പിഴവിലേക്കാണ് നമ്മൾ ഇനി പോകുന്നത്. ഇപ്പോൾ ഇതാ മറ്റൊരു പിഴവ് കൂടി സംഭവിച്ചിരിക്കുന്നു. മാധ്യമ പ്രവർത്തകൻ ശ്രീകണ്‌ഠൻ നായർക്കാണ് ഇത്തരത്തിലൊരു നാവ് പിഴ സംഭവിച്ചിരിക്കുന്നത് . അദ്ദേഹം പറഞ്ഞത് ഇപകാരമാണ് ; -മുഖ്യമന്ത്രി ആയിരിക്കുമ്പോഴും മുഖ്യമന്ത്രി അല്ലാതായിരിക്കുമ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും അദേഹത്തിന് സുപരിചിതമായ
രാജവീഥികളിലൂടെ ശാന്തനായ ചേതനയറ്റ പിണറായി വിജയന്റെ മൃതദേഹവും വഹിച്ച് കൊണ്ടുള്ള വാഹന വ്യൂഹം മുന്നോട്ടു പോയി കൊണ്ടിടിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. തീർച്ചയായും അബദ്ധത്തിൽ പറഞ്ഞതാണ് . കഴിഞ്ഞ ദിവസവും സമാനമായ അബദ്ധം സംഭവിച്ചിരുന്നു.
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട ഹയർ സെക്കൻഡറി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ, നഗരൂർ നെടുമ്പറമ്പ് എഎ നിവാസിൽ വി അനൂപാണ് പിടിയിലായത്. പ്രകോപനപരമായ രണ്ട് സ്‌റ്റാറ്റസുകളാണ് ഇയാൾ ഇട്ടത്. ഇതിനെതിരെ നിരവധിയാളുകൾ ഫെയ്‌സ്‌ബുക്ക് അടക്കമുള്ള സമൂഹമാധ്യമത്തിലുടെ പ്രതികരിച്ചു. തുടർന്ന് സിപിഐ എം കിളിമാനൂർ ഏരിയ കമ്മിറ്റിയംഗം എം ഷിബു, ലോക്കൽ കമ്മിറ്റിയംഗം ബാഹുലേയക്കുറുപ്പ് എന്നിവർ നഗരൂർ പൊലീസിൽ പരാതി നൽകി. പൊലീസ് വീട്ടിലെത്തി ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
നിരവധി ആരോപണങ്ങളും വകുപ്പുതല അന്വേഷണങ്ങളും നേരിടുന്നയാളാണ് വി അനൂപ്. പൊതുപണിമുടക്ക് ദിവസം സമരാനുകൂലികളോട് കയർക്കുകയും അശ്ലീലംകാണിക്കുകയും ചെയ്‌തതായും ആരോപണമുണ്ട്. അധ്യാപകർക്ക് ട്രാൻസ്‌ഫർ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് വാട്‌സാപ് ഗ്രൂപ്പിലൂടെ പണം പിരിച്ചെന്ന ആരോപണവും നേരിടുന്നുണ്ട്. ഈ പരാതികളിന്മേൽ ബുധനാഴ്‌ച വകുപ്പുതല അന്വേഷണം നടക്കാനിരിക്കെയാണ് വി എസിനെ അധിക്ഷേപിച്ച് ഇയാൾ രംഗത്തുവന്നത്.
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട വണ്ടൂർ വാണിയമ്പലം സ്വദേശി യാസീൻ അഹമ്മദിനെതിരെ പൊലീസ് കേസെടുത്തു. വെൽഫെയർ പാർട്ടി മുൻ സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലത്തിന്റെ മകനാണ് യാസീൻ അഹമ്മദ്. ഡിവൈഎഫ്ഐ പ്രവർത്തകർ വണ്ടൂർ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി.
അതേസമയം പ്രിയ നേതാവിനെ ഒരു നോക്ക് കാണാൻ പതിനായിരങ്ങളാണ് ഇരച്ചെത്തുന്നത്. രാവിലെ ഒമ്പതു മുതൽ ദർബാർ ഹാളിൽ നടന്ന പൊതുദർശനം രണ്ടോടെയാണ് അവസാനിച്ചത്. പ്രായഭേദമന്യേ പ്രിയ സഖാവിനെ അവസാനനോക്ക് കാണാനായി ദർബാർ ഹാളിലേക്ക് ജനമൊഴുകി. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നൽകിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് വി എസിന്റെ മൃതദേഹം ആലപ്പുഴയിലെത്തിക്കുന്നത്. ബസ് സഞ്ചരിക്കുന്ന വഴിയുടെ ഇരുവശവും പതിനായിരങ്ങളാണ് വി എസിനെ കാണാനായി അണിനിരന്നത്. കടന്നുപോകുന്ന വഴികളിലെല്ലാം മുദ്രാവാക്യം മുഴക്കിയാണ് പ്രിയ സഖാവിനെ ജനങ്ങൾ സ്വീകരിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിൽ വി എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ക്രമീകരണമൊരുക്കിയിട്ടുണ്ട്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധൻ രാവിലെ ഒമ്പതു മണിവരെ സ്വവസതിയിലും തുടർന്ന് 10 മണിയോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെക്കും. ശേഷം 11 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെ ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങൾക്ക് പൊതുദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. പൊതുദർശനത്തിന് ശേഷം നാല് മണിയോടെയാവും വലിയ ചുടുകാടിൽ ഔദ്യോഗിക ചടങ്ങുകളോടെയുള്ള സംസ്‌കാരം.
തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയില്‍ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം എത്തിയത് 16 മണിക്കൂര്‍ എടുത്ത്. എകെജി പഠന ഗവേഷണ കേന്ദ്രത്തില്‍ ഒഴുകിയെത്തി ഒരു നോക്ക് കാണാന്‍ ക്യൂ നിന്നവരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് മുഴുവന്‍ പേരേയും ആ മൃതദേഹം കാണിക്കാതെ അവിടെ പൊതു ദര്‍ശനം അവസാനിപ്പിച്ചവര്‍. രാത്രി വീട്ടിലേക്ക് ഒഴുകിയെത്തിയവരെ നിരാശരാക്കി പറഞ്ഞയച്ചവര്‍. സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ ക്യൂ നിന്നവരെ മുഴുവന്‍ ആ ഭൗതിക ശരീരം കാണിക്കാതെ കൃത്യസമയം പാലിച്ചവര്‍. ഇവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. വിഎസിന്റെ ആലപ്പുഴയിലേക്കുള്ള യാത്ര വഴിയില്‍ പതിനായിരങ്ങള്‍ തടിച്ചു കൂടി. തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്ക് കണ്ടു. എല്ലാ കണക്കൂകൂട്ടലും തെറ്റിച്ച് ആ ബസ് പതിയെ ഇഴഞ്ഞു നീങ്ങുകയാണ്. രാത്രി ഒന്‍പത് മണിക്ക് ആലപ്പുഴയില്‍ എത്തുമെന്ന് കണക്കു കൂട്ടിയവര്‍ക്ക് വീണ്ടും തെറ്റി. പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒന്ന് അറിയില്ലെന്ന് പറഞ്ഞ് വിഎസിന് രണ്ടു തവണ സീറ്റ് നിഷേധിക്കാന്‍ പദ്ധതിയിട്ടവര്‍. തെരിവിലേക്ക് ജനങ്ങളിറങ്ങി വിഎസിനെ മുഖ്യമന്ത്രിയാക്കി.
പിന്നെയൊരിക്കല്‍ പ്രതിപക്ഷ നേതാവും. ജനമനസ്സുകളിലെ വിഎസിന്റെ സ്ഥാനം അറിയാതെ സംസ്‌കാര ചടങ്ങുകളില്‍ തീരുമാനം എടുത്ത സിപിഎമ്മെന്ന പാര്‍ട്ടിയെ വിഎസ് അച്യുതാനന്ദന്‍ വീണ്ടും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സമര സൂര്യന്‍ അവസാന യാത്രയിലും വിപ്ലവ നക്ഷത്രമാകുകയാണ്. ചുവന്ന കൊടിയുമായി കണ്ണേ... കരളേ വിഎസേ എന്ന മുദ്രാവാക്യവുമായി അവര്‍ ആ ബസിന് പിന്നാലെ ഓടുകയാണ്..... കേരളം ഇന്നു വരെ ആര്‍ക്കും നല്‍കാത്ത വിരോചിത യാത്ര അയപ്പ്. നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് താന്‍ എന്ന് തെളിയിക്കുകയാണ് മരണത്തിലും വിഎസ്.. ലാല്‍ സലാം... റെഡ് സല്യൂട്ട്.... ഈ വിളികളില്‍ മുഖരിതമായി വിഎസിന്റെ യാത്ര. ഇങ്ങനെ പോയാല്‍ ഇനിയും വിഎസ് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലെത്താന്‍ മണിക്കൂറുകള്‍ എടുക്കും. എല്ലാം വേഗത്തില്‍ ചെയ്ത് മടങ്ങാന്‍ ഒരുങ്ങിയ സഖാക്കളായ നേതാക്കള്‍ക്ക് കാത്തിരിക്കേണ്ട അവസ്ഥ
https://www.facebook.com/Malayalivartha