എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം. ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത എയർ ഇന്ത്യ വിമാനത്തിലാണ് തീപിടിത്തമുണ്ടായത് . യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ് .
ലാൻഡ് ചെയ്ത ഹോങ്കോങ് – ഡൽഹി എയർ ഇന്ത്യ വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റിനായിരുന്നു തീപിടിച്ചത്. യാത്രക്കാർ ഇറങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം.
ലാൻഡിങ് നടത്തി ഗേറ്റിൽ പാർക്ക് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു ഓക്സിലറി പവർ യൂണിറ്റിൽ തീപിടിച്ചത്. . തീപിടിച്ച എപിയു ഉടൻ തന്നെ ഓട്ടോമാറ്റിക്കായി പ്രവർത്തനം നിർത്തി. വിമാനം, ലാന്‍ഡ് ചെയ്ത് ഗേറ്റില്‍ പാര്‍ക്ക് ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം. തീപ്പിടിത്തമുണ്ടായതോടെ എപിയു തനിയേ പ്രവര്‍ത്തനം നിര്‍ത്തി.വിമാനത്തിന് ചെറിയ കേടുപാടുകളുണ്ടായതായാണ് വിവരം.
https://www.facebook.com/Malayalivartha