സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്...

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ്. ഫോണില്‍ വിളിച്ചാണ് കസ്റ്റംസ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
ഇന്നലെ രാവിലെ 11 ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല. ഔദ്യോഗികമായി നോട്ടീസ് നല്‍കിയിരുന്നില്ല എന്നതാണ് ഇതിന് കാരണമായി കെ. അയ്യപ്പന്‍ വിശദീകരിച്ചത്.
പിന്നാലെയാണ് ഇന്ന് രാവിലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ എത്തണമെന്ന് വീണ്ടും ആവശ്യപ്പെട്ടിട്ടുള്ളത്. ഫോണിലൂടെയും വാട്സാപ്പിലൂടെയും കസ്റ്റംസ് വിവരം കൈമാറിയിട്ടുണ്ട്. വിദേശത്തേക്ക് അനധികൃതമായി ഡോളര്‍ കടത്തിയ കേസില്‍ ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
എന്നാല്‍ അദ്ദേഹം ഹാജരാകുമോ എന്നകാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് കെ. അയ്യപ്പനെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്.
തിരുവനന്തപുരത്തെ ഒരു ഫ്ളാറ്റില്‍വച്ച് ഡോളര്‍ അടങ്ങിയ ബാഗ് സ്പീക്കര്‍ കൈമാറിയെന്ന് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചെന്ന് കോടതിയില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് കസ്റ്റംസ് മുതിരുന്നത്. കേസില്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെ ചൊവ്വാഴ്ച ചോദ്യംചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha