Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി നല്‍കി ഹൈക്കോടതി

24 FEBRUARY 2026 12:02 AM IST
മലയാളി വാര്‍ത്ത

പട്ടയവിതരണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. 1964 ചട്ട പ്രകാരം പട്ടയം നല്‍കുന്നതിനുണ്ടായിരുന്ന സ്‌റ്റേ ഹൈക്കോടതി നീക്കി. 2024 മുതല്‍ ഉണ്ടായിരുന്ന സ്‌റ്റേയാണ് ഹൈക്കോടതി ഒഴിവാക്കിയത്. ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പട്ടയ വിതരണം നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കി. 1971 ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഭൂമി കയ്യേറിയവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നല്‍കാമെന്ന ചട്ടമായിരുന്നു ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നത്. 1971 വരെയുള്ള സമയപരിധി എന്തിനെന്ന് വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചുകൊണ്ടായിരുന്നു നടപടി. 1964 ലെ ചട്ടത്തില്‍ സമയപരിധി ഉണ്ടായിരുന്നില്ലെന്നും, ഇത് നിരവധി പേര്‍ അനധികൃതമായി അപേക്ഷയുമായെത്താന്‍ കാരണമായെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി സ്‌റ്റേ നീക്കിയത്.

പട്ടയ വിതരണത്തില്‍ വിപ്ലവകരമായ മുന്നേറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ ഇന്നലെ പറഞ്ഞിരുന്നു. വാഗമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തോടെ കേരളത്തിലെ റവന്യൂ വകുപ്പ് വളരെ ശ്രദ്ധേയമായ കാലഘട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ അദ്ഭുതകരമായ മാറ്റമുണ്ടാക്കി പട്ടയ വിതരണത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു.

2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 1.70 ലക്ഷത്തിലധികം പട്ടയങ്ങള്‍ നല്‍കി. കേരളചരിത്രത്തില്‍ ആദ്യമായി പട്ടയമിഷന്‍ രൂപീകരിച്ചു. നാലരലക്ഷം കുടുംബങ്ങളെ ഇതിനോടകം ഭൂമിയുടെ അവകാശികളാക്കി മാറ്റി. ഡിജിറ്റല്‍ റീ സര്‍വ്വേയില്‍ 10 ലക്ഷത്തിലധികം ഭൂമി അളന്ന് തിട്ടപ്പെടുത്തി. വില്ലേജ് ഓഫീസില്‍ നിന്ന് ലഭ്യമാക്കേണ്ട 21 സര്‍ട്ടിഫിക്കറ്റുകള്‍ വിദേശ രാജ്യത്തിരുന്ന് സ്വന്തമാക്കാം. എല്ലാ വിവരങ്ങളും ഒറ്റചിപ്പ് ഘടിപ്പിച്ച കാര്‍ഡില്‍ ഉള്‍ക്കൊള്ളുന്ന റവന്യൂ കാര്‍ഡ് 24ന് പുറത്തിറക്കും.

കേരളത്തില്‍ 673 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉണ്ട്. കൂടാതെ, 400 ലധികം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി മാറി. 283 ഓഫീസുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വാഗമണ്‍ സെന്റ് ആന്റണീസ് പള്ളി പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. ഉമര്‍ ഫറൂഖ് ശിലാസ്ഥാപനം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ മായാ സുജി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ മിനി കെ. ജോണ്‍, പീരുമേട് തഹസില്‍ദാര്‍ വി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (16 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (24 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (28 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

Malayali Vartha Recommends