Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഇന്ത്യ വലിയ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

23 FEBRUARY 2026 10:05 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര സര്‍ക്കാര്‍ എത്ര ഞെരുക്കിയാലും കിഫ്ബിയുടെ ഭാവി തകരില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണനേട്ടങ്ങളെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഓരോ വര്‍ഷവും കിഫ്ബിക്ക് വേണ്ടി സര്‍ക്കാര്‍ മാറ്റിവെയ്ക്കുന്നത് 10,000 കോടിയാണ്. ദേശീയ പാതയ്ക്ക് കേരളം പണം കൊടുത്തു. അവര്‍ ടോള്‍ പിരിക്കുന്നവരാണ്. ശരിക്കും അതില്‍ ഒരു ഭാഗം കേരളത്തിന് നല്‍കേണ്ടതാണ്. എന്നാല്‍, അത് ചെയ്യുന്നില്ല. പക്ഷേ കേരളം പണം കൊടുത്തില്ലായിരുന്നെങ്കില്‍ ദേശീയ പാത നടക്കുമായിരുന്നില്ല. അത് പോലെയാണ് മലയോര റെയില്‍വേ പദ്ധതി. അത് ശബരിമലയില്‍ അവസാനിക്കുന്നതല്ല. വിഴിഞ്ഞം വരെ നീട്ടുന്നത് പഠിക്കാനും തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കിഫ്ബിയെ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍ പറയുന്നത് പോലെ ഒരു സാമ്പത്തിക പ്രതിസന്ധിയൊന്നും അതുകൊണ്ട് ഉണ്ടാകില്ല. സ്ഥിരമായി പ്രതിപക്ഷ നേതാവും പ്രതിപക്ഷവും കേരളം കടക്കെണിയിലാണെന്ന് പറയുന്നു. കേരളത്തിന്റെ ഖജനാവില്‍ പൂച്ച പെറ്റു കിടക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്. ആറ് ലക്ഷം കോടിയിലേക്ക് കടം എത്തുകയാണെന്ന് അവര്‍ പറഞ്ഞുകൊണ്ടിരുന്നു. മുന്‍ വര്‍ഷത്തെ കൂടെ കണക്ക് നോക്കിയാല്‍ കടം ആറ് ലക്ഷം കോടിയിലേക്ക് എത്തേണ്ടതുമാണ്. പക്ഷേ, ഇപ്പോള്‍ അത് അഞ്ച് ലക്ഷം കോടിയിലേക്ക് പോലും എത്തില്ല. കൊവിഡ് കാലത്ത് എല്ലാ സംസ്ഥാനങ്ങളിലും സംഭവിച്ച പോലെ കടം കൂടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ കടം കുറഞ്ഞ് വരികയാണ്.

ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കടമുള്ള സംസ്ഥാനങ്ങളെടുത്താല്‍ കേരളത്തിന് മുമ്പിലായി പതിനെട്ടോ പത്തൊന്‍പതോ സംസ്ഥാനങ്ങളുണ്ട്. കേരളം മുന്നോട്ട് പോവുകയാണെന്ന് പറയാന്‍ ഇവര്‍ക്കെല്ലാം മടിയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ ഇന്ത്യയെ അപകടത്തിലേക്ക് എത്തിക്കും. അടുത്ത വര്‍ഷം ഒരു സാമ്പത്തിക ചുരുക്കലിന്റെ ട്രെന്‍ഡ് ഇന്ത്യയെ ബാധിക്കുമെന്ന് ഭയപ്പെടുന്നുണ്ട്. അത് സംസ്ഥാനങ്ങളെ എല്ലാം ബാധിക്കുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. വരുന്ന രണ്ട് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ വലിയൊരു സാമ്പത്തിക ബുദ്ധിമുട്ടിലേക്കാണ് പോകുന്നത്. ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിച്ചെങ്കിലും ധനകാര്യ മന്ത്രിയുടെ അഭിപ്രായമല്ല പറയുന്നത്, അല്ലെങ്കില്‍ ആ സര്‍ക്കാരിന്റെ അഭിപ്രായമല്ല വരുന്നത്. ട്രംപ് പറയുന്നതാണ് നടപ്പിലാക്കുന്നത്. ഇത് ഇന്ത്യക്ക് വലിയ ക്ഷീണമുണ്ടാക്കുന്ന കാര്യമാണ്. ബിജെപി നേതാക്കള്‍ ഇത് ന്യായീകരിക്കുകയാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (18 minutes ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (26 minutes ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (30 minutes ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (1 hour ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (1 hour ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (1 hour ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (1 hour ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (1 hour ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (1 hour ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (1 hour ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (5 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (6 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (6 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (6 hours ago)

Malayali Vartha Recommends