റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍നിന്ന് രോഗിയുമായി ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു. ഛാത്ര ജില്ലയിലാണ് വിമാനം തകര്‍ന്നു വീണത്. പൊള്ളലേറ്റ ഒരു രോഗിയും രണ്ട് പൈലറ്റുമാരും മെഡിക്കല്‍ സംഘവുമടക്കം ഏഴുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റാഞ്ചിയില്‍നിന്ന് പറന്നുയര്‍ന്ന ഉടനെയാണ് വിമാനം തകര്‍ന്നു വീണത്. ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനവും തിരച്ചിലും ഊര്‍ജ്ജിതമായി തുടരുകയാണ്. അപകടകാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha






















