കാര്യങ്ങള്‍ മാറിമറിയുന്നു... ചോദ്യം ചെയ്യാന്‍ ഇന്നലെ ഹാജരാകണമെന്ന് കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും കണ്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ്മാറിയ സ്പീക്കറുടെ അസി. െ്രെപവറ്റ് സെക്രട്ടറി കെ. അയ്യപ്പന് കുരുക്ക് മുറുക്കി കസ്റ്റംസ്; നിയമസഭ നടക്കുമ്പോള്‍ സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യുമ്പോള്‍ കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

ഈ വരുന്ന 8 മുതല്‍ നിയമസഭ നടക്കുകയാണ്. സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം കൂടിയാണ്. എന്നാല്‍ ആ സമ്മേളനം വലിയ കോലാഹലങ്ങള്‍ക്ക് വേദിയാകുമെന്ന് ഇപ്പോഴേ സൂചനകള്‍ വരികയാണ്. നിയമസഭ നടക്കുന്ന സമയത്ത് കസ്റ്റംസ് സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യുന്നതോടെ അത് സ്പീക്കറിനെതിരായ ആക്ഷേപമായി മാറും. മാത്രമല്ല സ്പീക്കറിനെതിരായ അവിശ്വാസം പോലും കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.
നയതന്ത്രചാനല്‍ ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനോട് ഇന്ന് രാവിലെ 11ന് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഇ മെയില്‍വഴി നല്‍കിയ നോട്ടീസിന് പിന്നാലെ വിവരം ഫോണിലൂടെ വിളിച്ചറിയിക്കുകയും ചെയ്തു. ഇന്നലെ ഹാജരാകണമെന്ന് വാട്‌സ് ആപ്പിലൂടെ നോട്ടീസ് നല്‍കിയെങ്കിലും കണ്ടില്ലെന്ന് പറഞ്ഞ് അയ്യപ്പന്‍ ഒഴിഞ്ഞുമാറിയിരുന്നു. ഇതോടെയാണ് കസ്റ്റംസിന്റെ ദ്രുതനീക്കം. ശ്രീരാമകൃഷ്ണനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സരിത്ത് എന്നിവര്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അയ്യപ്പനെ പ്രാഥമികമായി ചോദ്യംചെയ്യുന്നത്. ഇതിനുശേഷം സ്പീക്കറെയും ചോദ്യം ചെയ്‌തേക്കും.
അതേസമയം ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ ഉണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് മൊഴി നല്‍കിയത്.
ഇരുവരും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കം. അതേസമയം നിയമസഭ നടക്കുന്ന വേളയില്‍ എന്തുണ്ടാകുമെന്നാണ് സംശയം. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ സ്റ്റാഫിനെ ചോദ്യം ചെയ്യാന്‍ വിളിച്ചത്.
സ്വപ്‌നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.
സരിത്തിനെയും സ്വപ്‌നയെയും പുറത്തെ ഒരു ഫ്‌ളാറ്റിലേക്ക് സ്പീക്കര്‍ വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ ബാഗ് കൈമാറുന്നു. അവരോട് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് എത്തിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ എത്തിച്ചു എന്നാണ് സരിത്തിന്റെയും സ്വപ്‌നയുടെയും മൊഴി.
ഉന്നതരുടെ പേരുകള്‍ ഉണ്ടായതിനാല്‍ തന്നെ മൊഴികളില്‍ ആധികാരികത വരുത്താനാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴിനല്‍കിയ ശേഷം തുടര്‍നടപടികളിലേക്ക് കസ്റ്റംസ് നീങ്ങുന്നത്. അതേസമയം ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പരസ്യമായി പ്രതികരിക്കാനില്ലെന്നുമാണ് സ്പീക്കര്‍ വാര്‍ത്തയോട് പ്രതികരിച്ചത്.
ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ബാദ്ധ്യതയുള്ള സ്പീക്കര്‍ ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ സ്ഥാനമൊഴിയണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം പ്രതിപക്ഷവും സുരേന്ദ്രന്റെ രാജി ആവശ്യവുമായി രംഗത്തുണ്ട്. എന്തായാലും സ്പീക്കറെ കസ്റ്റംസ് ഉടനെ ചോദ്യം ചെയ്യാന്‍ വിളിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്നത്.
"
https://www.facebook.com/Malayalivartha