Widgets Magazine
24
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമൂഹമാധ്യമത്തിലെ അധിക്ഷേപം; വി.ആർ. സുധീഷ് നൽകിയ കേസിൽ ഷഹനാസ് കോടതിയിലെത്തി...


മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...


ജസീലയുടെ മരണം: ഭർത്താവിനും സുഹൃത്തിനും കുടുംബത്തിനുമെതിരെ അന്വേഷണം; മരണമൊഴിയിൽ കുടുങ്ങി പ്രതികൾ...


സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...


പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..

ഇലക്ഷൻ ഫണ്ടിൽ നിന്നും അരക്കോടിയുടെ വെട്ടിപ്പ്: ഡെപ്യൂട്ടി കളക്ടറടക്കം 4 പേർക്കെതിരെ വിജിലൻസ് കോടതി: ഇലക്ഷൻ വീഡിയോ ചിത്രീകരണ ബിൽ തുക മാറിയെടുത്തതിന്റെ മറവിൽ

06 JANUARY 2021 07:07 AM IST
മലയാളി വാര്‍ത്ത

പാർലമെൻറ് ഇലക്ഷൻ ഫണ്ടിൽ നിന്നും അരക്കോടി രൂപ വെട്ടിച്ചെടുത്ത് സ്വകാര്യ സ്ഥാപനത്തിന് നൽകിയ അഴിമതി കേസിൽ ഡെപ്യൂട്ടി കളക്ടറടക്കം 4 പേർക്കെതിരെ തിരുവനന്തപുരം വിജിലൻസ് കോടതി കുറ്റം ചുമത്തി.

 

കുറ്റ സ്ഥാപനത്തിൽ രണ്ടു വർഷത്തിനു മേൽ ശിക്ഷിക്കാവുന്ന വാറണ്ടു വിചാരണ കേസായതിനാൽ വിജിലൻസ് കുറ്റപത്രവും കേസ് റെക്കോർഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കിയ കുറ്റപത്രം പ്രതിക്കൂട്ടിൽ നിന്ന പ്രതികളെ വായിച്ചു കേൾപ്പിച്ചാണ് വിജിലൻസ് ജഡ്ജി സ്നേഹലത പ്രതികൾക്ക് മേൽ കുറ്റം ചുമത്തിയത്.

കേസ് വിചാരണ തീയതി ഷെഡ്യൂൾ ചെയ്യുന്നതിലേക്കായി പ്രതികൾ ഫെബ്രുവരി 8 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു.


തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിലെ ഇലക്ഷൻ സെൽ ഡെപ്യൂട്ടി കളക്ടർ ആർ. ബിജു, ഇലക്ഷൻ സെൽ ജൂനിയർ സൂപ്രണ്ട് എസ്. രമേശ്, ഇലക്ഷൻ സെൽ സീനിയർ ക്ലാർക്ക് എസ്.എസ്. സന്തോഷ് കുമാർ, കൈതമുക്കിൽ സെലി ട്രോണിക്സ് എന്ന പേരിൽ വീഡിയോ ചിത്രീകരണ സ്റ്റുഡിയോ നടത്തുന്ന വി. രവീന്ദ്ര കുമാർ എന്നിവരാണ് കേസിലെ പ്രതികൾ.

 


2014 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2014 മാർച്ച് 5 ന് പാർലമെന്റ് ഇലക്ഷൻ പ്രഖ്യാപിച്ചതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പാർലമെന്റ് തിരഞ്ഞെടുപ്പ് ചെലവുകൾക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും 14 വിവിധ ഹെഡ് ഓഫ് അക്കൗണ്ട് മുഖാന്തിരം എ എംഎസ് എന്ന സോഫ്റ്റ് വെയർ വഴി തിരുവനന്തപുരം ജില്ലക്ക് 11, 21,94,301 രൂപ അനുവദിച്ചു കിട്ടിയിരുന്നു. ഈ 11 കോടി 21 ലക്ഷം രൂപയിൽ നിന്നും ജില്ലയിലെ 4 വിവിധ താലൂക്കുകളിലെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 12 വിവിധ ഹെഡ് ഓഫ് അക്കൗണ്ട് വഴി 4,73,52,025 രൂപ അതേ സോഫ്റ്റ് വെയർ വഴി വിതരണം ചെയ്ത ശേഷം തിരുവനന്തപുരം ഇലക്ഷൻ സെല്ലിലെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ലഭിച്ച 6, 62, 88, 437 രൂപയിൽ നിന്നുമാണ് പ്രതികൾ അരക്കോടിയുടെ തിരിമറി നടത്തിയതെന്ന് ഡി വൈ എസ് പി എ. അബ്ദുൾ വഹാബ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

 


ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലെ ഇലക്ഷൻ സംബന്ധമായ വീഡിയോ ചിത്രീകരണം നടത്തുന്നതിലേക്ക് വേണ്ടി 2014 മാർച്ച് 4 ന് ദിന പ ത്രത്തിൽ ടെണ്ടർ വിജ്ഞാപനം നൽകി. അതനുസരിച്ച് ലഭിച്ച 8 ക്വട്ടേഷനുകളിൽ നിന്നും യൂണിറ്റൊന്നിന് 2,874 രൂപ ക്വാട്ട് ചെയ്ത സെലിട്രോണിക്സ് സ്ഥാപന ഉടമക്ക് 5,000 രൂപയുടെ നിര തദ്രവ്യം സ്വീകരിക്കാതെ മാർച്ച് 6 ന് ടെണ്ടർ അനുവദിച്ചു നൽകി.

 

തുടർന്ന് സ്ഥാപന ഉടമ വീഡിയോ ചിത്രീകരണം പൂർത്തീകരിച്ച ശേഷം ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാക്കിയ 87 ഡ്യൂട്ടി സർട്ടിഫിക്കറ്റിന്റെയും വീഡിയോ റെക്കോഡ് ചെയ്ത 857 ഡി വി ഡികളുടെയും അടിസ്ഥാനത്തിൽ ഉടമയ്ക്ക് നിയമാനുസരണം ലഭിക്കേണ്ട 1 140 യൂണിറ്റിനുള്ള തുകയായ 32, 76 , 360 രൂപക്ക് പകരം 3,051 യൂണിറ്റിനുള്ള തുകയായ 85, 65, 037 രൂപ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 2014 ജൂൺ 13 ന് ഉടമയ്ക്ക് അനുവദിച്ച് കൊടുത്തു. ആയതിൽ വച്ച് സർക്കാർ ഖജനാവിന് 52, 88, 677 രൂപയുടെ അന്യായ നഷ്ടം സംഭവിപ്പിച്ചു. ഉദ്യോഗസ്ഥരായ പ്രതികൾ സ്ഥാപന ഉടമയുമായി ചേർന്ന് ഗൂഢാലോചന നടത്തി തങ്ങളുടെ ഔദ്യോഗിക ദുരുപയോഗം ചെയ്ത് വിശ്വാസ വഞ്ചന നടത്തി ഉടമയ്ക്ക് അവിഹിതമായി സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുത്ത് ശിക്ഷാർഹമായ കുറ്റം ചെയ്തുവെന്നാണ് കേസ്.

 


കുടപ്പനക്കുന്ന് സബ് ട്രഷറി യിലെ ബിൽ ഫയലുകൾ, തിരഞ്ഞെടുപ്പ് തുക വിതരണ - ചെലവഴിക്കൽ നിയന്ത്രണ രജിസ്റ്റർ, പ്രതികൾ ഓഡിറ്റ് ടീമിന് നൽകിയ തെറ്റായ തുക വിഹിത പത്രിക, കേരള സംസ്ഥാന ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് സമർപ്പിച്ച ഓഡിറ്റ് റിപ്പോർട്ട്, 14 നിയമസഭ മണ്ഡലങ്ങളിൽ നിന്നും വിജിലൻസ് ശേഖരിച്ച 857 ഡി വി ഡികൾ സി - ഡിറ്റിന്റെ ശാസ്ത്രീയ പരിശോധനക്ക് ശേഷം ലഭ്യമാക്കിയ സി-ഡിറ്റ് വിദഗ്ധന്റെ സാങ്കേതിക റിപ്പോർട്ട് , ഇലക്ഷൻ സെല്ലിലെ ബിൽ പ്രൊസീസിംഗ്സ് ഫയൽ അടക്കം 32 പ്രാമാണിക തെളിവുകൾ കുറ്റ പത്രത്തോടൊപ്പം വിജിലൻസ് ഹാജരാക്കിയിട്ടുണ്ട് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാഞ്ചിയില്‍ നിന്ന് രോഗിയുമായി പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്നുവീണു  (5 hours ago)

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് പട്ടയ വിതരണത്തിന് അനുമതി നല്‍കി ഹൈക്കോടതി  (5 hours ago)

ഇന്ത്യ വലിയ അപകടത്തിലേക്ക് നീങ്ങുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍  (7 hours ago)

വ്യാപാര ഡീലില്‍ നിന്ന് പിന്മാറുമെന്ന് യൂറോപ്യന്‍ യൂണിയനും യുകെയും: ട്രംപിന് യൂറോപ്പില്‍ നിന്ന് തിരിച്ചടി  (8 hours ago)

രണ്ടര വയസ്സുകാരി ഐഷ ഫാത്തിമയുടെ മരണം :ഡോക്ടര്‍മാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് കുട്ടിയുടെ പിതാവ് സിദ്ദിഖ്  (8 hours ago)

ആര്‍സിസിയുടെ ചരിത്രത്തിലെ പ്രധാന ദിവസമെന്ന് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ആര്‍സിസിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല ഇടപെടല്‍ നടത്തിയെന്ന് മുഖ്യമന്ത്രി  (9 hours ago)

ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും: കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന: ഗവേഷണവുമായി സഹകരിക്കാന്‍ 40ല്‍ അധികം ദേശീയ, അന്തര്‍ദേശീയ സ്ഥാപ  (9 hours ago)

വയനാട് ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം മാറ്റി  (10 hours ago)

അതിജീവിതയെ സ്വാധീനിക്കുവാനോ, ബന്ധപ്പെടാനോ പാടില്ല; വ്യവസ്ഥ ലംഘിച്ച രാഹുലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍  (10 hours ago)

സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതര്‍  (11 hours ago)

യുഎസ് ആക്രമണ ഭീഷണി; ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ നിര്‍ദേശം  (11 hours ago)

സ്വപ്നഭവനം സ്വന്തമാക്കാം; ലോട്ടറി ഭാഗ്യവും; ഈ രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!!!  (12 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് നോട്ടീസ്  (12 hours ago)

മഴ മുന്നറിയിപ്പ്: കേരളത്തിൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം...  (13 hours ago)

Malayali Vartha Recommends