കാസര്‍കോട് ഒന്നരവയസ്സുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍

കാസര്‍കോട് കാട്ടുകുക്കെയില്‍ ഒന്നരവയസുകാരനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പെര്‍ളത്തടുക്ക സ്വദേശി ശാരദ(25) യാണ് അറസ്റ്റിലായത്.ഡിസംബര്‍ നാലിനാണ് കിണറ്റില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഒന്നരവയസുകാരനെ കിണറ്റില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് ശാരദ പൊലീസിനോട് പറഞ്ഞു. പ്രതിയെ റിമാന്റ് ചെയ്തു.
കുട്ടി ശാരദയുടെ കയ്യില്‍ നിന്ന് കിണറ്റില്‍ വീണതാകാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുഞ്ഞിനെ ആരെങ്കിലും കിണറ്റില്‍ എറിഞ്ഞതാകാമെന്ന് കണ്ടെത്തിയത്.് ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
https://www.facebook.com/Malayalivartha