റോഡുവക്കില്‍ വിഷം വിളമ്പുന്നു... മലയാളിയെ കാത്തിരിക്കുന്നു അടുത്ത ദുരന്തം തിന്നു മരിക്കുമോ മലയാളി

യു.എൻ.ദുരന്തനിവാരണ വിദഗ്ധൻ ഡോ.മുരളി തുമ്മാരുകുടിയെ നിങ്ങൾ കേട്ടിട്ടുണ്ടാകും. അല്ലേ? ഇല്ലെങ്കിൽ കേൾക്കണം. കേരളത്തിൽ വരാൻ പോകുന്ന ചില ദുരന്തങ്ങളെ കുറിച്ച് അദ് ദേഹം ചില സൂചനകൾ പലപ്പോഴും നൽകാറുണ്ട്. നമ്മൾ മലയാളികൾക്ക് ഒരു സ്വഭാവം ഉണ്ടല്ലോ? ഞാൻ ഇത് കുറെ കേട്ടതാണ്. എന്ന ഭാവത്തിൽ അതിനെ പുച്ഛിച്ച് തള്ളും.
ദാ തുമ്മാരുകുടിയുടെ ഒരു ഫേസ് ബുക്ക് പോസ്റ്റ് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ ജനങ്ങൾ മുമ്പത്തെക്കാൾ ഏറെയായി തങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന ഭക്ഷണ സാധനങ്ങൾ വളരെയധികം കഴിക്കുകയാണെന്നും ഈ ഭക്ഷണ ശീലം മലയാളിയെ വീണ്ടും ദുരന്തത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ശരിയാണ്. നമ്മൾ കളിയിക്കാവിള മുതൽ മഞ്ചേശ്വരം വരെ ഒന്ന് യാത്ര ചെയ്യൂറോഡിൻ്റെ ഇരുവശങ്ങളിലേക്കും ഒന്ന് കണ്ണോടിക്കു കാണുന്ന ബോർഡുകൾ എത്ത് ആണ്? വീട്ടിലെ ഊണ്, മീൻ കറി - ചെറു കടികൾ അഞ്ച് രൂപ,ചട്ടിചോറ്, ഷാപ്പിലെ കറി, കുഴി മ ന്തി, ആണാടിൻ്റെ ഇറച്ചി, തനി നാടൻ ഊണ്.' - ഇതെല്ലാം മലയാളികൾക്ക് റോഡിന് ഇരുവശവും ഒരുക്കി വെച്ചിരിക്കുന്ന വിഷമാണ്.
തിന്നു മരിക്കാൻ തീർച്ചപ്പെടുത്തിയിരിക്കുന്ന മലയാളി ഇതെല്ലാം മത്സരിച്ച് തിന്നുകയും രോഗം വില കൊടുത്ത് വാങ്ങുകയുമാണ്. എത്രത്തോളം പുറം തീറ്റ കടകൾ ഉണ്ടായോ അത്രത്തോളം തന്നെ സ്റ്റാർ ആശുപത്രികളും കേരളക്കരയിൽ ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് മലയാളിയുടെ തീറ്റ മത്സരത്തിന് ഒരു കുറവും വന്നിട്ടില്ല.
പഴയ ആൾക്കാർ പറയുമായിരുന്നു - അത്താഴം അത്തിപ്പഴത്തോളം എന്നും അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം എന്നും - രാത്രിയിൽ റോഡിന് ഇരുവശവും വാഹനം നിർത്തിയിട്ട് ഭക്ഷണം കഴിക്കുന്നത് കണ്ടാൽ അത്തിപ്പഴത്തിനും നാണം ഉണ്ടാകും.അരക്കാതം നടത്തം ഒന്നും ഇല്ല _ ഭോജനം കഴിഞ്ഞാൽ ശയിക്കുക മാത്രമാണ്.
തുമ്മാരുകുടി പറയുന്നത് - മലയാളികളുടെ ഭക്ഷണവിഭവങ്ങൾ നാടും മറുനാടും കടന്ന് വിദേശിയിൽ എത്തി നിൽക്കുന്നു. വർക്ക് ഫ്രം ഹോമിൻ്റെ ഭാഗമായി ബാംഗ്ലൂരിലും ദുബായിലുമുള്ള മലയാളികൾ നാട്ടിലെത്തിയതോടെ കേരളത്തിലെ ഗ്രാമങ്ങളിൽ പോലും ബർഗറും പിസയും കിട്ടിത്തുടങ്ങിയിരിക്കുന്നു.
ഭക്ഷണത്തെ പറ്റിയുളള അജ്ഞത ഇന്ന് വലിയ ഒരു കുറച്ചിലായിട്ടാണ് കാണുന്നത്. ബീഫ് ,പോർക്ക്, മട്ടൻ തുടങ്ങിയ റെഡ് മീറ്റ് കാൻസർ ഉണ്ടാക്കാൻ സാധ്യതയുളള ഗ്രൂപ്പ് 2-ലാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിട്ടുള്ളത്.പാറ്റ ശ്വസിക്കുന്നത് എങ്ങനെയെന്നും പശുവിൻ്റെ ആമാശയത്തിന് എത്ര അറകൾ ഉണ്ടെന്നും സ്കൂളുകളിൽ ബയോളജി ടീച്ചർ പഠിപ്പിക്കും.എന്നാൽ മനുഷ്യന് ഉപകാരപ്രദമായ കാര്യങ്ങൾ അവർ പഠിപ്പിക്കാറില്ല.
ഇപ്പോഴത്തെ കുട്ടികളെ ആരെങ്കിലും പഠിപ്പിക്കുന്നുണ്ടെന്ന് അവരുടെ തീറ്റ കണ്ടാൽ തോന്നുമോ? പഠിപ്പിക്കുന്നില്ല എന്ന് മാത്രമല്ല, എല്ലാ അൺ എയ്ഡഡ് സ്കൂളുകളിലും വിദ്യാഭ്യാസകച്ചവടത്തെക്കാൾ മുൻപിൽ നിൽക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന ഭക്ഷണങ്ങളാണ്.അതാണ് പ്രധാന വിൽപ്പന: സ്കൂളുകളിൽ ഫിസിക്കൽ എഡ്യുക്കേഷൻ പഠിപ്പിക്കുന്ന അദ്ധ്യാപകർ കുട്ടികളുടെ ഭക്ഷണ രീതിയെ കുറിച്ച് യാതൊരു അറിവും നൽകാറില്ല.
ചെറുപ്പകാലത്ത് വീട്ടിലെ ചട്ടിയിൽ ബാക്കി വന്ന മീൻ കറിയിൽ കുറച്ച് ചോറിട്ട് ഇളക്കി കഴിച്ചതിൻ്റെ ഓർമ്മയിൽ ഇപ്പോൾ ബ്രാൻഡ് ആയി മാറിയ ചട്ടിച്ചോറ് ഭക്ഷണത്തിൻ്റെ ഗുണത്തിലല്ല അളവിലാണ് നമുക്ക് ശത്രുവാകുന്നത്. കൊറോണയുടെ പിടിയിൽ നിന്നും നാം മോചനം നേടി വരുന്നു. 2021ൽ നാം പിടിയിലാകാൻ പോകുന്നത് ഇത്തരത്തിലുള്ള ഭക്ഷണത്തിലൂടെയാണ്. വിഷം തീറ്റിക്കുന്ന ഹോട്ടലുകളും തിന്നു മരിക്കുന്ന മലയാളിയും
ഈ പോക്ക് പോയാൽ പത്തു വർഷത്തിനകം പുകവലിയുണ്ടാക്കുന്ന രോഗങ്ങളുടെ ചിത്രം ഇപ്പോൾ സിഗററ്റ് പാക്കറ്റുകളിൽ ഉള്ളതുപോലെ നമ്മുടെ ഭക്ഷണ വസ്തുക്കൾ ഉണ്ടാക്കുന്ന രോഗത്തിൻ്റെ പേടിപ്പിക്കുന്ന ചിത്രങ്ങൾ മെനു കാർഡിൽ വരുന്ന കാലം വരും
https://www.facebook.com/Malayalivartha