എല്ലാം കലങ്ങി മറിയുമ്പോള്‍... ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്നു സ്പീക്കര്‍ നിയമോപദേശം തേടിയതായി സൂചനയെന്ന് പ്രമുഖ പത്രം; നിയമസഭ നടക്കുന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്കു സ്പീക്കറെ വിളിച്ചുവരുത്താനോ ചോദ്യം ചെയ്യാനോ കുറ്റം ചുമത്താനോ സാധിക്കില്ല

ഈ സര്‍ക്കാരിന്റെ കാലത്തെ അവസാന നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സഭാനാഥനായ സ്പീക്കറെ ചുറ്റിപ്പറ്റിയുള്ള ആരോപണം ശക്തമാകുകയാണ്. സ്പീക്കറിന്റെ സ്റ്റാഫിന് പുറമേ സ്പീക്കറേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങളേത്തുടര്‍ന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നിയമോപദേശം തേടിയെന്നു സൂചനയുള്ളതായി ഒരു പ്രമുഖ മലയാള പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാന്‍ ഭരണാഘടനാപദവിയുടെ പരിരക്ഷ ലഭിക്കുമോയെന്നാണു പരിശോധിക്കുന്നത്. നിയമസഭ ചേരുന്നതിനു 30 ദിവസം മുമ്പ് മുതലും സഭ പിരിഞ്ഞ് 30 ദിവസംവരെയും സ്പീക്കര്‍ക്കെതിരേ നിയമ നടപടിയെടുക്കാന്‍ ചട്ടപ്രകാരം വിലക്കുണ്ട്. ഇക്കാലയളവിലെ നിയമസഭാനടപടികളില്‍ സ്പീക്കര്‍ക്കു ചുമതലയുള്ളതിനാലാണിത്. പരിരക്ഷാ കാലയളവില്‍ അന്വേഷണ ഏജന്‍സികള്‍ക്കു സ്പീക്കറെ വിളിച്ചുവരുത്താനോ ചോദ്യം ചെയ്യാനോ കുറ്റംചുമത്താനോ സാധിക്കില്ല.
ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്കു കൈമാറിയെന്ന മൊഴിയാണു സ്പീക്കര്‍ക്കെതിരേയുള്ളത്. അതേസമയം, സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഇന്നലെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. ഫോണില്‍ വിളിച്ചതല്ലാതെ, രേഖാമൂലം സമന്‍സ് ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസിലെത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെന്നു മൊഴി നല്‍കിയതു സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും പി.എസ്. സരിത്തുമാണ്. ഇവര്‍ മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുണ്ടെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
ബജറ്റ് അവതരിപ്പിച്ച് നിയമസഭ പിരിഞ്ഞാലും ചര്‍ച്ചയ്ക്കായി വീണ്ടും ചേരാനാകും. നിയമസഭാചട്ടപ്രകാരം സ്പീക്കര്‍ക്കു ലഭിക്കുന്ന പരിരക്ഷ ഉപയോഗപ്പെടുത്തിയാല്‍ രണ്ടുമാസംവരെ ചോദ്യംചെയ്യല്‍ നീട്ടിക്കൊണ്ടുപോകാം. എന്നാല്‍, ഡോളര്‍ കടത്തുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നാണു ശ്രീരാമകൃഷ്ണന്റെ നിലപാട്. എട്ടിനു നിയമസഭ ആരംഭിക്കുമ്പോള്‍ സ്പീക്കര്‍ക്കെതിരായ ആരോപണം പ്രതിപക്ഷം മുഖ്യായുധമാക്കുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.
അതേസമയം സ്പീക്കറിനെതിരെ പ്രതിപക്ഷം കടുപ്പിക്കുകയാണ്. സ്പീക്കറെ നീക്കണമെന്ന് വീണ്ടും പ്രതിപക്ഷം ആവശ്യമുന്നയിച്ചു കഴിഞ്ഞു. എം. ഉമ്മര്‍ എം.എല്‍.എയാണ് ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കിയത്. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തേയും സമാന ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യുമെന്നത് ഗൗരവതരമാണെന്നും നിയമസഭയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് പ്രതിയുമായി ബന്ധം, ഡോളര്‍ കടത്തുകേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നത് ഗൗരവതരം, നിയമസഭയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതി എന്നിവയാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനി മാസങ്ങല്‍ മാത്രമേയുള്ളൂ. പ്രതിപക്ഷമാകട്ടെ തദ്ദേശതെരഞ്ഞെടുപ്പോടെ ആകെ തകര്‍ന്ന് തരിപ്പണമായ അവസ്ഥയിലുമാണ്. അതിനാല്‍ തന്നെ നിയമസഭയില്‍ കിട്ടുന്ന അവസരം പരമാവധി മുതലെടുക്കാനാണ് പ്രതിപക്ഷം നോക്കുന്നത്.
https://www.facebook.com/Malayalivartha