കോഴിക്കോട് നാഷണല്‍ ഹൈവേ ബൈ പാസില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഒന്‍പതാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം

കോഴിക്കോട് നാഷണല്‍ ഹൈവേ ബൈ പാസില്‍ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഒന്‍പതാം നിലയില്‍ നിന്ന് വീണ് പതിനഞ്ചുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു - സോവി കുര്യന്‍ ദമ്പതികളുടെ മകന്‍ പ്രയാന്‍ മാത്യുവാണ് മരിച്ചത്. ഹൈലൈറ്റ് റെസിഡന്‍സി അപ്പാര്‍ട്ട്‌മെന്റില്‍ മുറിയിലെ ചില്ലുജാലകത്തിലൂടെയാണ് പ്രയാന്‍ താഴേക്ക് വീണത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയായിരുന്നു അപകടം നടന്നത്.
പ്രയാനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രയാന്‍ താഴെ വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വീഴ്ച 9ാം നിലയില്‍ നിന്നായതിനാല്‍ മുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല.
പിതാവ് ഷിജു മാത്യു യു.എസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. മാതാവ് സോവി വീട്ടമ്മയും. ഇവരുടെ മൂന്നു ആണ്‍മക്കളില്‍ രണ്ടാമനാണ് പ്രയാന്‍.മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha