പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ പുറംലോകമറിഞ്ഞ ക്രൂരത! കുടുംബവഴക്കിനെ തുടര്‍ന്ന് 25 കാരി ഒന്നരവയസുകാരനെ ചെയ്തത്; ക്രൂരതയിൽ നടുങ്ങി നാട്ടുകാർ; സംഭവം കാസര്‍ഗോഡ്

ബദിയടുക്കയിലെ ഒന്നരവയസുകാരന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് പെര്‍ളത്തടുക്ക സ്വദേശി ശാരദ (25) ആണ് അറസ്റ്റിലായത്. കുടുംബവഴക്കിനെ തുടര്‍ന്ന് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴി. - കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ഒന്നരവയസുകാരനായ സ്വാതിക്കിനെ പൊതുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടി കിണറ്റില്‍ വീണതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നതെങ്കിലും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുള്‍ അഴിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ഇതിനിടെ മറ്റൊരു കേസില്‍ നവജാത ശിശുവിനെ ഇയര്‍ഫോണിന്റെ വയര്‍ കഴുത്തില്‍ മുറുക്കി കൊന്ന സംഭവത്തിലും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 16നാണ് ചെടേക്കാലിലെ ശാഫിയുടെ ഭാര്യ ഷാഹിനയുടെ നവജാത ശിശുവിന്റെ മൃതദേഹമാണ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കണ്ടെത്തിയത്.
അതേസമയം കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. അണുബാധയാണ് മരണകാരണം. ഊഴായിക്കോട് ക്ഷേത്രത്തിനു സമീപത്തെ വീട്ടുപറമ്ബിലെ കരിയിലക്കൂട്ടത്തില്‍ നിന്നാണ് രണ്ടുദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഇന്നു രാവിലെ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്.
പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് മൂന്നു കിലോ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. പിന്നീടാണ് തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരുന്നു. നാളെയാകും കുഞ്ഞിന്റെ സംസ്‌കാരം.
https://www.facebook.com/Malayalivartha






















