തേങ്കുറുശ്ശി ദുരഭിമാനക്കൊലപാതകത്തിലെ റിമാന്‍ഡ് പ്രതികള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തേങ്കുറുശ്ശി ദുരഭിമാനക്കൊലപാതകത്തിലെ റിമാന്‍ഡ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി. തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി പ്രഭുകുമാര്‍ (43), അമ്മാവന്‍ സുരേഷ് (45) എന്നിവരെയാണ് കോടതി രണ്ടു ദിവസത്തേക്ക് വിശദമായി ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനും അന്വേഷണ ഏജന്‍സിയായ ജില്ല ക്രൈംബ്രാഞ്ചിന് കൈമാറിയത്.തേങ്കുറുശ്ശി ഇലമന്ദം കൊല്ലത്തറയില്‍ ആറുമുഖന്റെ മകന്‍ അനീഷ് (അപ്പു-27) ആണ് ഡിസംബര്‍ 25ന് വൈകീട്ട് കൊല്ലപ്പെട്ടത്.
മാനാംകുളമ്പ് സ്‌കൂളിന് സമീപത്തെ റോഡില്‍ വെച്ചാണ് സംഭവം. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ സുരേഷ്, അച്ഛന്‍ പ്രഭുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. മകള്‍ ജാതിമാറി വിവാഹം കഴിച്ചതിലുള്ള വൈരാഗ്യവും പകയുമാണ് ദുരഭിമാന കൊലക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. അനീഷും പ്രഭുകുമാറിന്റെ മകള്‍ ഹരിതയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.
ഈ ബന്ധം ഉപേക്ഷിക്കാന്‍ പ്രഭുകുമാര്‍ അനീഷിനെ നിര്‍ബന്ധിച്ചിരുന്നു.മറ്റൊരാളുമായി വിവാഹം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഹരിതയും അനീഷും വീട്ടുകാര്‍ അറിയാതെ രജിസ്റ്റര്‍ വിവാഹം നടത്തിയത്.ഇതിനെതിരെ ഹരിതയുടെ പിതാവ് കുഴല്‍മന്ദം സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇരുവരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് ഹരിത അറിയിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























