ആദ്യ പ്രസവത്തിന് ശേഷം വീണ്ടും അത് സഭവിച്ചു; അതിന്റെ ജാള്യത മറയ്ക്കാനാണ് കുഞ്ഞിനെ കൊന്നത്; നവജാത ശിശുവിനെ കൊന്ന സംഭവത്തില്‍ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബദിയെടുക്കയില്‍ നവജാത ശിശുവിനെ കൊന്ന സംഭവത്തില്‍ അമ്മയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . ആദ്യ പ്രസവത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയായതിന്‍റെ ജാള്യത മറയ്ക്കാനാണ് അമ്മ ഷാഹിന കുഞ്ഞിനെ കൊന്നത് . പൊലീസ് ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡിസംബര്‍ പതിനാറിനാണ് കൊലപാതകം നടന്നത്. രക്തസ്രാവത്തെ തുടര്‍ന്ന് ചെടേക്കാനം സ്വദേശിയായ യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി.
എന്നാല്‍ ഗര്‍ഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍ വീട്ടില്‍ തെരച്ചില്‍ നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു . വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കട്ടിലനടിയില്‍ തുണിയില്‍ ചുറ്റി ഒളിപ്പിച്ച നിലയില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്തില്‍ വയര്‍ ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് തെളിഞ്ഞു.സംഭവത്തില്‍ ആദ്യ പ്രസവം കഴിഞ്ഞ് ഉടന്‍ വീണ്ടും ഗര്‍ഭിണിയായതിന്‍റെ ജാള്യത കാരണമാണ് കുഞ്ഞിനെ കൊന്നതെന്ന് ഷാഹിന പോലീസിനോട് സമ്മതിച്ചു . രണ്ടാമത് ഗര്‍ഭിണിയായിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ യുവതിയെ മെഡിക്കല്‍ പരിശോധനക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. മറ്റന്നാള്‍ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്‍റെ ഇപ്പോഴത്തെ തീരുമാനം.
https://www.facebook.com/Malayalivartha
























