Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാധ്യമവേട്ടയ്ക്കും വ്യാജപ്രചരണങ്ങൾക്കുമെതിരെ എം.എ ഷഹനാസ്; സ്വകാര്യ മാധ്യമത്തിനെതിരെ ആഞ്ഞടിച്ച് പോസ്റ്റ്...


സുധയെ ഷാജി കൊന്നത് ക്രൂരമായി മർദ്ദിച്ച്; കുടുംബം തകർക്കുമെന്ന ഭീഷണി കൊലയ്ക്ക് പ്രേരിപ്പിച്ചു...


കണ്ണൂരിൽ വൻ പ്രതിഷേധം: ആരോഗ്യ മന്ത്രി വീണ ജോർജിന് നേരെ കയ്യേറ്റം; കഴുത്തിന് പരിക്ക്...


കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു..


മോഹൻലാൽ - മുഖ്യമന്ത്രി അഭിമുഖം..സൈബറിടത്തിൽ പോര്... 2011 ൽ ഉമ്മൻചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്..

നാളെ 14 ജില്ലകളിലും ഡ്രൈ റണ്‍; കേരളം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി; രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍; കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,51,457 പേര്‍ രജിസ്റ്റര്‍ ചെയ്തു; ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി

07 JANUARY 2021 04:53 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നാളെ കൊവിഡ് വാക്സീന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ നടക്കും; ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ് നാളെ ഡ്രൈ റണ്‍ നടക്കുന്നത്. ജില്ലയിലെ മെഡിക്കല്‍ കോളേജ്/ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, നഗര/ഗ്രാമീണ ആരോഗ്യ കേന്ദ്രം എന്നിങ്ങനെയാണ് ഡ്രൈ റണ്‍ നടത്തുന്നത്.

രാവിലെ 9 മുതല്‍ 11 മണി വരെയാണ് ഡ്രൈ റണ്‍. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് ഉള്‍പ്പെടെയുള്ള കൊവിഡ് വാക്സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ എല്ലാം അതുപോലെ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. ജനുവരി രണ്ടിന് 4 ജില്ലകളില്‍ 6 ആരോഗ്യ കേന്ദ്രങ്ങളിലായി വിജയകരമായി നടത്തിയ ഡ്രൈ റണ്ണിന് ശേഷമാണ് കേരളം എല്ലാ ജില്ലകളിലുമായി കോവിഡ് ഡ്രൈ റണ്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എപ്പോള്‍ വാക്സിന്‍ എത്തിയാലും കേരളം കൊവിഡ് വാക്സിനേഷന് സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് വാക്സിനേഷനായി ഇതുവരെ 3,51,457 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ആരോഗ്യ വകുപ്പിന് ലഭിച്ച 100 ശതമാനം പേരുടേയും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 1,67,084 പേരും സ്വകാര്യ മേഖലയിലെ 1,84,373 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതുകൂടാതെ സാമൂഹ്യസുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയിലെ 400 ഓളം ജീവനക്കാരുടേയും കനിവ് 108 ആംബുലന്‍സിലെ 1344 ജീവനക്കാരുടേയും രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്.

ലാര്‍ജ് ഐ.എല്‍.ആര്‍. 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പായ്ക്ക് 12,000, ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്പോസബിള്‍ സിറിഞ്ചുകള്‍ എന്നിവ സംസ്ഥാനത്തെത്തിയിട്ടുണ്ട്. ഇവ ജില്ലാടിസ്ഥാനത്തില്‍ വിതരണം ചെയ്തുവരുകയാണ്. ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശ വര്‍ക്കര്‍മാര്‍, ഐ.സി.ഡി.എസ്. അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാരണക്കാരനെ കയ്യോടെ പൊക്കി പൊലീസ്: ഒടുവില്‍ പരാതിയില്ലെന്ന് വീട്ടുകാര്‍  (10 minutes ago)

ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ ആഡംബര ഫ്‌ലാറ്റിലെ ചിത്രങ്ങള്‍ പുറത്ത്  (22 minutes ago)

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ മുംബൈയിലെ വീട് ഇ.ഡി കണ്ടുകെട്ടി  (1 hour ago)

കയര്‍മേഖലയ്ക്ക് മാത്രമായി 458.14 കോടി രൂപ മാറ്റിവച്ചതായി മന്ത്രി പി.രാജീവ്  (1 hour ago)

ഇന്ത്യ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (1 hour ago)

മന്ത്രി വീണാജോര്‍ജിന് കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ സംഭവം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്  (1 hour ago)

മോദിയെ പ്രശംസിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു  (1 hour ago)

മുതിര്‍ന്ന സിപിഐ നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു  (2 hours ago)

വാമനപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന് എംആര്‍ഐ സ്‌കാനിംഗ് വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ്  (3 hours ago)

റീച്ചിനുവേണ്ടി യുവാവ് കാട്ടിക്കൂട്ടിയത് കണ്ട് പൊലീസ് വീട്ടിലെത്തി: ഇനി താന്‍ നല്ല വീഡിയോ മാത്രമെ ചെയ്യുവെന്നും യുവാവ്  (5 hours ago)

ആരോഗ്യമന്ത്രിക്കെതിരായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കൊയിലാണ്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍  (7 hours ago)

ആക്കുളം-ചേറ്റുവ ജലപാത തുറക്കുമ്പോള്‍ പിന്നിടുന്നത് ചിലക്കൂര്‍ തുരങ്കം എന്ന കടമ്പ: ജലപാതയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും...  (9 hours ago)

കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂരമർദനം: ലൈംഗികമായി വഴങ്ങാത്തതിന് ടോർച്ചുകൊണ്ട് അടിച്ചു വാരിയെല്ല് തകർത്തു; രണ്ട് പേർ അറസ്റ്റിൽ...  (9 hours ago)

Malayali Vartha Recommends