സംസ്ഥാനത്തെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാന്‍ തീരുമാനം; ഷീല്‍ഡ് വാങ്ങുന്നതിനായി പ്രിന്‍സിപ്പല്‍മാര്‍ക്ക് സ്‌കൂള്‍ ഗ്രാന്റില്‍ നിന്നും പണം വിനിയോഗിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി

സംസ്ഥാനത്ത് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ക്ക് ഫേസ് ഷീല്‍ഡ് നല്‍കാന്‍ തീരുമാനം. ഷീല്‍ഡ് വാങ്ങാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് അനുമതി നല്‍കി. ഷീല്‍ഡ് വാങ്ങുന്നതിനായി സ്‌കൂള്‍ ഗ്രാന്റില്‍ നിന്നും പ്രിന്‍സിപ്പല്‍മാര്‍ക്ക് പണം വിനിയോഗിക്കാം. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തിലാണ് തീരുമാനം. കോവിഡ് വ്യാപനത്തിന് ശേഷം മാര്‍ച്ചില്‍ അടച്ച സ്‌കൂളുകള്‍ ജനുവരി ആദ്യത്തിലാണ് ഭാഗികമായി തുറന്നത്.
https://www.facebook.com/Malayalivartha
























