കൊട്ടാരക്കരയിൽ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കൊട്ടാരക്കര പനവേലിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം നടന്നിരിക്കുന്നത്. പന്തളം കൂരമ്ബാല സ്വദേശികളായ നാസറും ഭാര്യ സജിലയുമാണ് അപകടത്തില്‍ മരിച്ചിരിക്കുന്നത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന മകള്‍ സുമയ്യയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























