Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നമ്മുടെ കുട്ടികള്‍ക്ക് കരുതലായി ബാലനിധി പോര്‍ട്ടലും ശിശുസംരക്ഷണ വിവര ശേഖരണ നിരീക്ഷണ സംവിധാനവും; ആദ്യ സംഭാവന നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

07 JANUARY 2021 06:24 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

ജെ.ജെ. ആക്ടിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വിഷമത അനുഭവിക്കുന്ന കുട്ടികളെ സുമനസുകളുടെ സഹായത്തോടെ സഹായിക്കാന്‍ ആരംഭിച്ച 'ബാലനിധി' അക്കൗണ്ട് കൂടുതല്‍ പ്രചരിപ്പിക്കാനും ഓണ്‍ലൈനായി സംഭാവന സ്വീകരിക്കാനുമായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് 'ബാലനിധി' എന്ന പേരില്‍ പോര്‍ട്ടല്‍ സ്ഥാപിച്ചു. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ 10,000 രൂപ ആദ്യ സംഭാവന നല്‍കി ബാലനിധി പോര്‍ട്ടലും ശിശുസംരക്ഷണ വിവര ശേഖരണ നിരീക്ഷണ സംവിധാനവും ഉദ്ഘാടനം നിര്‍വഹിച്ചു. ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി ചെയര്‍മാനും രണ്ട് അംഗങ്ങളായ ജസ്റ്റിസുമാരും പോര്‍ട്ടല്‍ വഴി സംഭാവന നല്‍കി.

സംരക്ഷണവും കരുതലും ആവശ്യമായി വരുന്ന കുട്ടികളെ സഹായിക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഇവ ഫലപ്രദമായി നടപ്പിലാക്കാന്‍ തടസമായിട്ടുണ്ട്. ഇതുമറികടക്കാന്‍ സുമനസുകളുടെ സഹായത്തോടെ 2017 നവംബറില്‍ 'ബാലനിധി' എന്ന പേരില്‍ ഒരു പദ്ധതി ആവിഷ്‌ക്കരിക്കുകയും ഒരു അക്കൗണ്ട് തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ എസ്.ബി.ഐ.യുമായി സഹകരിച്ച് ട്രാന്‍സാക്ഷന്‍ ഫീ ഒഴിവാക്കി പേയ്‌മെന്റ് ഇന്റഗ്രേഷന്‍ സാധ്യമാക്കി ഇന്‍വിസ് മള്‍ട്ടിമീഡിയ എന്ന സ്ഥാപനത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ബാലനിധി പോര്‍ട്ടല്‍ ആരംഭിച്ചത്. കേരള ഐ.റ്റി. മിഷന്‍, സി-ഡിറ്റ് എന്നിവയുടെ സഹായത്തോടെ സെക്യൂരിറ്റി ഓഡിറ്റ് സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സര്‍വറിലേക്ക് മാറ്റി. ബാലനിധിയിലുടെ ഇത്തരം കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, സുരക്ഷ എന്നീ മേഖലകളില്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും അതിലൂടെ മികച്ച ശിശു സംരക്ഷണ സംവിധാനം രൂപപ്പെടുത്താനും സാധിയ്ക്കും. എല്ലാവരും ബാലനിധിയിലേക്ക് സംഭാവന നല്‍കി പദ്ധതിയെ വിജയിപ്പിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ശിശുസംരക്ഷണ വിവര ശേഖരണ നിരീക്ഷണ സംവിധാനം

ബാലനീതി നിയമത്തിന്റെ പരിഗണനയില്‍ വരുന്ന ശ്രദ്ധയും സംരക്ഷണവും ആവശ്യമുളളതും നിയമവുമായി പൊരുത്തപ്പെടാത്തതുമായ കുട്ടികള്‍ക്കായാണ് ശിശുസംരക്ഷണ വിവര ശേഖരണ നിരീക്ഷണ സംവിധാനം (സി.പി.എം.ഐ.എസ്.) തയ്യാറാക്കിയത്. യുണിസെഫിന്റെ സഹായത്തോടെ സി-ഡിറ്റ് മുഖാന്തിരമാണ് വിശദമായ സോഫ്റ്റുവെയര്‍ തയ്യാറാക്കിയത്. ബാലനീതി സംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജുവനൈല്‍ ജസ്റ്റീസ് കമ്മിറ്റികള്‍, ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡുകള്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകള്‍, ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയുമായി ചര്‍ച്ച ചെയ്ത് സോഫ്റ്റ് വെയര്‍ കൂടുതല്‍ മികവുറ്റതാക്കി.

മോണിറ്ററിംഗ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വരുന്നതോടെ വിവിധ തലങ്ങളില്‍ (ഹൈക്കോടതി മുതല്‍ താഴെത്തട്ടുവരെ) ശിശുസംരക്ഷണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ യഥാസമയം അറിയാനുള്ള സൗകര്യമുണ്ടാകും. ജുവനൈല്‍ ജസ്റ്റീസ് സംവിധാനവുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിലുളള റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നതിനും ഏകീകരിക്കുന്നതിനും ഈ സോഫ്റ്റ് വെയര്‍ സഹായകമാകും. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്/ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി എന്നിവിടങ്ങളില്‍ എത്തുന്ന കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിനും സാധിക്കും.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ഹൈക്കോടതി ജുവനല്‍ ജസ്റ്റിസ് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് ഷാജി പി. ചാലി അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജുവനല്‍ ജസ്റ്റിസ് കമ്മിറ്റി മെമ്പര്‍മാരായ ജസ്റ്റിസ് അനു ശിവരാമന്‍, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവര്‍ മുഖ്യാതിഥികളായി. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. കെ.വി. മനോജ് കുമാര്‍, യൂണിസെഫ് സോഷ്യല്‍ പോളിസി സ്‌പെഷ്യലിസ്റ്റ് കെ. കുമരേശന്‍, എസ്.ബി.ഐ. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഉഷ ശങ്കര്‍, ഇന്‍വിസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ എസ്.ടി. അനിത, ഐ.സി.പി.എസ്. പ്രോഗ്രാം മാനേജര്‍ വി.എസ്. വേണു എന്നിവര്‍ പങ്കെടുത്തു. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ നന്ദി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN നോവായി കൊച്ചുമകൾ  (35 minutes ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (43 minutes ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (50 minutes ago)

Amit Shah എൽ നിനോ പ്രതിഭാസം  (58 minutes ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (2 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (2 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (2 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (3 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (3 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (4 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (4 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (4 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (4 hours ago)

Malayali Vartha Recommends