Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടാത്ത ഒരു സമൂഹമാണ് ലക്ഷ്യം: മന്ത്രി കെ.കെ.ശൈലജ

07 JANUARY 2021 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു

കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടാത്ത ഒരു സമൂഹമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനായി 2017 മുതല്‍ പ്രത്യേക വനിതാ ശിശുക്ഷേമ വകുപ്പുതന്നെ രൂപീകരിച്ച് വിവിധങ്ങളായ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നതെന്ന് ആരോഗ്യവും സാമൂഹ്യനീതിയും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതിന്റെ ഭാഗമായി കേരള വനിതാ കമ്മിഷനും ധീരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

യുവാക്കളില്‍ സ്ത്രീ പുരുഷ തുല്യത എന്ന മൂല്യബോധം വളര്‍ത്തുന്നതിനായി കേരള വനിതാ കമ്മിഷനും ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിന്റെ നാഷണല്‍ സര്‍വീസ് സ്‌കീം വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ലിംഗസമത്വ ബോധവത്കരണ പരിപാടി കലാലയജ്യോതി-സമദര്‍ശന്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയുകയായിരുന്നു മന്ത്രി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള നിരവധി പരിപാടികളില്‍ ചിലതാണ് സധൈര്യം മുന്നോട്ട്, നിര്‍ഭയ ഹോമുകള്‍, ബാലനീതി വെബ്‌പോര്‍ട്ടല്‍ തുടങ്ങിയവ.

പല രക്ഷാകര്‍ത്താക്കളും കുട്ടികളെ അകാരണമായി മര്‍ദിക്കുന്നു. ചില പീഡന കേസുകളില്‍ രക്ഷാകര്‍ത്താക്കള്‍ പ്രതികളാകുമ്പോള്‍ ചിലയിടത്ത് പ്രതികള്‍ക്ക് കൂട്ടുനില്‍ക്കുന്നതായും കാണുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ റെസ്‌പോണ്‍സിബിള്‍ പാരന്റിംഗിലും ബോധവത്കരണം നടത്തേണ്ടതുണ്ട്. നിയമസംവിധാനങ്ങളെക്കുറിച്ച് അവബോധമില്ലാതെ വിഷയങ്ങളെ മത, വര്‍ഗീയ വത്കരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് വെബിനാറില്‍ അധ്യക്ഷത വഹിച്ച വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. ഈ അവബോധമില്ലായ്മമൂലം വാളയാര്‍ സംഭവത്തില്‍ വനിതാ കമ്മിഷന്‍ അധിക്ഷേപത്തിന് ഇരയായി. വാളയാര്‍ കേസില്‍ വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി വിധി കമ്മിഷന്‍ സ്വാഗതം ചെയ്യുന്നതായും എം.സി.ജോസഫൈന്‍ പറഞ്ഞു.
മുഖ്യ പ്രഭാഷണവും ലോഗോ പ്രകാശനവും വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ കെ. ജീവന്‍ ബാബു നിര്‍വഹിച്ചു. വനിതാ കമ്മിഷന്‍ അംഗം അഡ്വ.എം.എസ്.താര സ്വാഗതവും ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് മേഖലാ കണ്‍വീനര്‍ പി.ബി. ബിനു നന്ദിയും പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ പി.പി.പ്രകാശന്‍ സമദര്‍ശന്‍ സന്ദേശം നല്‍കി. എന്‍എസ്എസ് റീജണല്‍ ഡയറക്ടര്‍ ജി.പി. സജിത് ബാബു മുഖ്യാതിഥിയായിരുന്നു. ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് സ്‌റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ എന്‍.എസ്.എസ് സന്ദേശം നല്‍കി. തിരുവനന്തപുരം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജോയി മോന്‍, കൊല്ലം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇന്‍ചാര്‍ജ് കെ.ജി.പ്രകാശ്, ആലപ്പുഴ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.വി.വസന്തരാജന്‍, പത്തനംതിട്ട ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വി.എസ്. ഹരികുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇരുനുറു എന്‍എസ്എസ് വളന്റിയര്‍മാര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

IRAN നോവായി കൊച്ചുമകൾ  (36 minutes ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (44 minutes ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (51 minutes ago)

Amit Shah എൽ നിനോ പ്രതിഭാസം  (59 minutes ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (2 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (2 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

കെ ടെറ്റ് പാസായ അദ്ധ്യാപകരുടെ സർട്ടിഫിക്കറ്റ് പരിശോധന സംബന്ധിച്ച് സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറപ്പെടുവിച്ചു  (2 hours ago)

മുംബൈയിൽ കനത്ത മഴ.... ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു  (3 hours ago)

  സങ്കടക്കാഴ്ചയായി... കോഴിക്കോട് ട്രെയിന്‍ തട്ടി യുവതി മരിച്ചു....  (3 hours ago)

എറണാകുളം ആലുവ തായ്ക്കാട്ടുകര സ്വദേശി കരക്കയിൽ തഫ്സീർ റിയാദിൽ മരിച്ചു.....  (4 hours ago)

സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന  (4 hours ago)

സഭയിൽ പിണറായിയുടെ സമനില തെറ്റിച്ച് വീണ..! വാരികുഴിയിൽ വിജയനെ മൂടുന്നു സതീശനും ചെന്നിത്തലയും ഒരുമിച്ച് തീർത്തു  (4 hours ago)

Vizhinjam-Port ദിവ്യയ്ക്ക് വേണ്ടി കെ കെ രാഗേഷ്  (4 hours ago)

Malayali Vartha Recommends