Widgets Magazine
26
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...


ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനം..രാത്രി ഇന്ത്യൻ ത്രിവർണ പതാകയിലെ കുങ്കുമം, വെള്ള, പച്ച നിറങ്ങളിലെ ലൈറ്റുകളാൽ ജെറുസലേമിലെ നെസറ്റ് മന്ദിരം ശോഭിച്ചു..


കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.).. ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ്..


ഭാര്യയേയും 3 പെൺകുട്ടികളേയും കഴുത്തറുത്ത് കൊന്ന് യുവാവ്..മകനോടുള്ള അമിതമായ ഇഷ്ടമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം..പോലീസ് അന്വേഷണം തുടങ്ങി..

അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കും; അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും

07 JANUARY 2021 09:27 PM IST
മലയാളി വാര്‍ത്ത

More Stories...

പരീക്ഷ പേടി മാറാന്‍ ഒന്‍പതാം ക്ലാസുകാരിയെ പൂജാരിയുടെ അടുത്ത് കൊണ്ടുവന്നു; കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്ന് പറഞ്ഞ പൂജാരി ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി

എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം, നാടകം വളരട്ടെ: വീണ ജോര്‍ജിനെതിരെ ഒളിയമ്പുമായി ജോയ് മാത്യു

മന്ത്രി വീണാ ജോര്‍ജ് ഐസിയുവില്‍ തുടരും; ശസ്ത്രക്രിയ വേണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ്

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഫെബ്രുവരി 28 ന് ബ്രിക്-ആര്‍ജിസിബി ആക്കുളം കാമ്പസ് സന്ദര്‍ശിക്കും: വിവിധ പരിപാടികളില്‍ പങ്കെടുക്കും...

സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടർചി‌കിത്സാ ക്യാമ്പ്...

അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും.1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വെ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് 517 കോടി രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 2815 കോടി രൂപയായി ഉയര്‍ന്നു.

നിര്‍മാണ ചെലവിന്‍റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയില്‍വെ എടുത്തു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ റെയില്‍വെയുടെ ചെലവില്‍ തന്നെ പദ്ധതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. ചെലവിന്‍റെ പകുതി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാകണമെന്ന നിലപാടില്‍ റെയില്‍വെ ഉറച്ചുനിന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് ചെലവിന്‍റെ പകുതി വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് അങ്കമാലി-ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വെ മന്ത്രാലയം തന്നെ നിര്‍വഹിക്കണം.

പാതയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കമ്പനി വഴി നടപ്പാക്കണം. ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ചെലവു കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വെയും 50:50 അനുപാതത്തില്‍ പങ്കിടണം. ഈ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവു വഹിക്കാന്‍ തീരുമാനിച്ചത്. അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷ പേടി മാറാന്‍ ഒന്‍പതാം ക്ലാസുകാരിയെ പൂജാരിയുടെ അടുത്ത് കൊണ്ടുവന്നു; കുട്ടിയ്ക്ക് ബാധ ഏറ്റിട്ടുണ്ടെന്ന് പറഞ്ഞ പൂജാരി ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി  (40 minutes ago)

എന്നും മികച്ച അഭിനേതാക്കള്‍ക്കൊപ്പം, നാടകം വളരട്ടെ: വീണ ജോര്‍ജിനെതിരെ ഒളിയമ്പുമായി ജോയ് മാത്യു  (1 hour ago)

മന്ത്രി വീണാ ജോര്‍ജ് ഐസിയുവില്‍ തുടരും; ശസ്ത്രക്രിയ വേണ്ടെന്നു മെഡിക്കല്‍ ബോര്‍ഡ്  (1 hour ago)

ഇന്ത്യൻ കോൾ മാർക്കറ്റ്സ് കോൺഫറൻസ് 2026 കൊൽക്കത്തയിൽ ആരംഭിച്ചു...  (1 hour ago)

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഫെബ്രുവരി 28 ന് ബ്രിക്-ആര്‍ജിസിബി ആക്കുളം കാമ്പസ് സന്ദര്‍ശിക്കും: വിവിധ പരിപാടികളില്‍ പങ്കെടുക്കും...  (1 hour ago)

സൗജന്യ ഹൃദയ ശസ്ത്രക്രിയ തുടർചി‌കിത്സാ ക്യാമ്പ്...  (1 hour ago)

ആക്രമണ വീഡിയോ ഹാജരാക്കൂ, സ്വർണം നേടൂ'; മന്ത്രിയുടെ വാദങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ പ്രചാരണം...  (1 hour ago)

ഇത് മന്ത്രിയുടെ പിടലി ഉളുക്കല്ല, സർക്കാരിന്റെ പിടലി ഉളുക്കാണ്"; മെഡിക്കൽ ബുള്ളറ്റിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

ISRAEL ഇസ്രയേലിൽ ഉത്സവം  (4 hours ago)

ദൃശ്യങ്ങൾ പരിശോധിച്ച് ആർപിഎഫ്  (4 hours ago)

CRIME പോലീസ് അന്വേഷണം തുടങ്ങി  (4 hours ago)

ഡ്രെെവർക്ക് ഹൃദയാഘാതം.... ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി...  (5 hours ago)

Milk-death-tragedy എഥിലീൻ ഗ്ലൈക്കോൾ കലർന്ന പാൽ വിതരണം ചെയ്തു  (5 hours ago)

  പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞൻ പ്രഫ. ടി കെ ഉമ്മൻ അന്തരിച്ചു....  (5 hours ago)

VEENA GEORGE വീണയ്ക്ക് വിദഗ്ധ പരിശോധന;  (5 hours ago)

Malayali Vartha Recommends