നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ജനങ്ങള്‍ കൂട്ടം കൂടിയത് തിരിച്ചടിയായി; തദ്ദേശതിരഞ്ഞെടുപ്പ് കാലത്തുണ്ടായ ജാഗ്രതക്കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ള കൊവിഡ് വ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തദ്ദേശതിരഞ്ഞെടുപ്പ് കാലത്തുണ്ടായ ജാഗ്രതക്കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ള കൊവിഡ് വ്യാപനത്തിന് പിന്നിലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൊവിഡ് വ്യാപനം സര്‍ക്കാരിന്റെ വീഴ്ചയല്ലെന്നും കെ.കെ. ശൈലജ പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ജനങ്ങള്‍ കൂട്ടം കൂടിയെന്നും മാസ്‌ക് അടക്കം ഒരു പ്രതിരോധ നടപടികളും സ്വീകരിക്കാന്‍ ഒരുകൂട്ടം ആളുകള്‍ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കേസുകളില്‍ വര്‍ദ്ധന രേഖപ്പെടുത്തിയതിനെതുടര്‍ന്ന് കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളോട് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിരുന്നു. കൊവിഡിന്റെ പുതിയ വകഭേദം രാജ്യത്തും എത്തിയ സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം ഒരു കാരണവശാലും കുറയ്ക്കരുത്. മറ്റുസംസ്ഥാനങ്ങള്‍ നടപ്പാക്കിയ പരിശോധന, രോഗികളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തല്‍, ചികിത്സ എന്നിവ ഉള്‍പ്പെട്ട പദ്ധതി കാര്യക്ഷമമാക്കണം. മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിര്‍ദ്ദേശിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























