സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോഡ് ഉയരത്തില്‍

തുടര്‍ച്ചയായി രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചു. ഇതോടെ, തിരുവനന്തപുരത്ത് പെട്രോളിന് 86 രൂപയും ഡീസലിന് 80 രൂപയും കടന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധനയുടെ പേരില്‍ ഒരു മാസത്തെ ഇടവേളക്കുശേഷം ബുധനാഴ്ചയാണ് എണ്ണക്കമ്ബനികള്‍ വീണ്ടും ഇന്ധനവില കൂട്ടിത്തുടങ്ങിയത്. 2018 ഒക്‌ടോബറില്‍ പെട്രോള്‍ വില ലിറ്ററിന് 84 രൂപയില്‍ എത്തിയശേഷം ഇത്രയും ഉയര്‍ന്ന വര്‍ധന ആദ്യമാണ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് പെട്രോളിന് 86.22 രൂപയും ഡീസലിന് 80.21 രൂപയുമായിരുന്നു. രാജ്യത്ത് മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില പെട്രോളിന് 90.83 രൂപയും ഡീസലിന് 81.07 രൂപയും.
https://www.facebook.com/Malayalivartha























