Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

തക്കോല്‍ ഇല്ലാതെ എതു വാഹനവും സ്റ്റാര്‍ട്ടാക്കും; വടിവാള്‍ വിനീതിന്റെ മോഷണ യാത്രകളുടെ തുടക്കം ജുവനൈല്‍ ഹോമില്‍ നിന്നും; കോവിഡ് സെന്ററില്‍ നിന്നും രക്ഷപ്പെട്ട് വിനീതിനെ പോലീസ് പിടികൂടിയത് സാഹസികമായി

14 JANUARY 2021 04:55 PM IST
മലയാളി വാര്‍ത്ത

ഏത് വാഹനവും നിമിഷ നേരംകൊണ്ട് താക്കോല്‍ ഇല്ലാതെ സ്റ്റാര്‍ട്ടാക്കാന്‍ വൈദഗ്ദ്ധ്യം ഇതാണ് വടിവാള്‍ വിനീത് എന്ന മോ്ഷ്ടാവിന്റെ മാസ്റ്റര്‍ പീസ്. നന്നേ ചെറുപ്പത്തില്‍ മോഷണം തുടങ്ങി വിനീതിന്റെ കൈവശം എപ്പോഴും വടിവാളിന് സമാനമായ മൂര്‍ച്ചയുള്ള ആയുധം ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് വടിവാള്‍ വിനീതെന്ന പേരുവീണ്. കുട്ടിക്കാലത്തുതന്നെ മോഷണക്കേസില്‍ പിടിക്കപ്പെടുകയും ജുവനൈല്‍ ഹോമിലാക്കുകയും ചെയ്തിരുന്നു. രണ്ടുവര്‍ഷം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞതോടെ മോഷണ മേഖലയില്‍ കൂട്ടുകാരുടെ എണ്ണവും കൂടി.

ജുവനൈല്‍ ഹോമില്‍ നിന്നും പുറത്തിറങ്ങിയശേഷം മോഷണം പ്രധാന തൊഴിലായി സ്വീകരിച്ചു. എറണാകുളം മുതല്‍ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരുമായി ചേര്‍ന്ന് മോഷണ സംഘം വിപുലമാക്കിയിരന്നു. സംഘത്തിലെ അംഗമായ പുന്നമടക്കാരി ഷിന്‍സിയെ വിവാഹം ചെയ്തശേഷം ഇരുവരും ചേര്‍ന്നായി കൂടുതല്‍ മോഷണം. പലതവണ പിടിക്കപ്പെട്ടെങ്കിലും തടവുചാടി. അടുത്തിടെ വിനീതിനെയും മിഷേലിനെയും ഷിന്‍സിയെയും ശ്യാമിനെയും പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ നിന്നും വിനീതും മിഷേലും രക്ഷപെട്ടു. അതിന് ശേഷം ഇരുപത്തഞ്ചില്‍പ്പരം കവര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം. ആലപ്പുഴയില്‍ നിന്നും തിരുവനന്തപുത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ മിഷേലിനെ തിങ്കളാഴ്ച രാവിലെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാര്‍ ബൈക്കിലെത്തിയ വിനീത് തടഞ്ഞു.

തുടര്‍ന്ന് ഈ കാറില്‍ കയറി വടിവാള്‍ കഴുത്തില്‍ വച്ച് സ്വര്‍ണമാല, മോതിരം, മൊബൈല്‍, ക്യാമറ എന്നിവ തട്ടിയെടുത്തു. ശേഷം ശ്രീപതിയെ ഇറക്കിവിട്ട് കാറുമായി കടന്നു. ഈ കാറാണ് കൊല്ലം ചിന്നക്കടയില്‍ വച്ച് പൊലീസ് തടഞ്ഞത്. ഇതോടെ കാര്‍ ഉപേക്ഷിച്ച് വിനീത് കടന്നു. അവിടെ നിന്നും പള്ളിത്തോട്ടത്തെത്തി ബുള്ളറ്റ് കൈക്കലാക്കിയായിരുന്നു രണ്ടുദിനങ്ങളിലെ സഞ്ചാരം.

വടിവാള്‍ കാട്ടി വാഹനങ്ങള്‍ തട്ടിയെടുത്ത് കടക്കുന്ന വിനീത് ഇന്നലെ കിളിമാനൂരിലെ പെട്രോള്‍ പമ്പിലാണ് ആദ്യം കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ചടയമംഗലത്തെത്തി കാര്‍ കവര്‍ന്നു. കവര്‍ന്ന വാഹനവുമായി പോയ വിനീതിനെ പിന്തുടര്‍ന്ന് പൊലീസ് കൊല്ലം നഗരത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച വിനീതിനെ ഏറെ പണിപ്പെട്ടാണ് കീഴടക്കിയത്. കൊല്ലം ഈസ്റ്റ് പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ദിവസം തിരുവല്ലയിലുണ്ടായ വാഹനമോഷണമടക്കം ആലപ്പുഴ സ്വദേശിയായ വിനീതാണ് നടത്തിയതെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends