Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

'മലയാളം പാട്ട് പാടെടാ, ദാസേട്ടന്‍റെ പാട്ട് പാടെടാ.. മനുഷ്യന് അറിയാവുന്ന പാട്ട് പാടെടാ ' എന്നൊക്കെ ആക്രോശിക്കുന്ന ചിലർക്ക് കവർ വേർഷൻ കേൾക്കുമ്പോൾ മാത്രം വരുന്ന 'സ്വന്തമായി പാട്ട് ഉണ്ടാക്കി പാടു ഷുഗർത്തേ...' എന്ന അഭിപ്രായ പ്രകടനം കാണുമ്പോ വെറും ചിരി ആണു വരുന്നത്...' വിമർശകർക്ക് ചുട്ട മറുപടി നൽകി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്‍

16 JANUARY 2021 02:54 PM IST
മലയാളി വാര്‍ത്ത

എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്നവരോടാണ് പറയാനുള്ളത്. സിനിമയായാലും സംഗീതമായായാലും പഴയതിനോട് ഉപമിച്ച് ആനന്ദം കണ്ടെത്തുന്നവര്‍. അത്തരക്കാരെ കണക്കറ്റ് പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ചിലര്‍ പാട്ട് പാടി വൈറലാകുമ്പോള്‍ 'ഇതൊക്കെ ഇപ്പൊ പെയ്ത മഴയിൽ മുളച്ച കൂൺ ആണെന്നെ, കൂടി പോയാ അടുത്ത ട്രെൻഡ് വരെ... ' എന്ന് പറയുമ്പോൾ എന്ത് മന നിമ്മതി ആണു നിങ്ങക്ക് കിട്ടുന്നതെന്ന് ഹരീഷ് കുറിപ്പിൽ ചോദിക്കുന്നു.

ഹരീഷിന്‍റെ കുറിപ്പ് ഇങ്ങനെ;

ഒരു പ്രത്യേക തരം 'സംഗീത വിമർശക' വൃന്ദത്തെ കുറിച്ചാണ് ഈ കുറിപ്പ്. അവരെ കുറിച്ച് മാത്രം . ബഹു ഭൂരിപക്ഷം ആസ്വാദകരും ഈ ഗണത്തിൽ പെടില്ല എന്നതും, അവർ അകമഴിഞ്ഞ് സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതും കൊണ്ടാണ് ഒട്ടനവധി കലാകാരന്മാർ ഇന്ന് മുന്നേറി വരുന്നത് എന്നത് വളരെ സന്തോഷം തരുന്ന കാര്യം ആണു എന്നും പറഞ്ഞു കൊള്ളട്ടെ...

അല്ല സഹോസ്‌... ഏതെങ്കിലും ചെറുപ്പക്കാർ ഒന്ന് പാടി, യൂട്യൂബ് ഇലും ഇൻസ്റ്റയിലും കുറച്ച് followers ഉണ്ടാക്കി അവർക്കാവും വിധം അവരുടെ സംഗീതത്തെ മുമ്പോട്ട് കൊണ്ട് പോവുന്ന കാണുമ്പോ 'ഇതൊക്കെ ഇപ്പൊ പെയ്ത മഴയിൽ മുളച്ച കൂൺ ആണെന്നെ, കൂടി പോയ അടുത്ത ട്രെൻഡ് വരെ... ' എന്ന് പറയുമ്പോൾ എന്ത് മന നിമ്മതി ആണു നിങ്ങക്ക് കിട്ടുന്നതു? നല്ല ഗായകനോ ഗായികയോ ആണെങ്കിൽ അവർ നല്ല വർക്ക്‌ ചെയ്യും, അത് സ്വീകരിക്കപ്പെടും. നല്ല വർക്ക്‌ അല്ലെങ്കി തിരസ്കരിക്കപ്പെടും. പിന്നെ only ശുദ്ധ സംഗീത ആരാധക സേട്ടന്മാരെ, ഓരോ പാട്ടും അണുവിട മാറാതെ ഒറിജിനൽ പോലെ പാടുന്ന ഒരുപാട് അനുഗ്രഹീത ഗായകർ ഉണ്ട്, പലർക്കും അർഹിച്ച അംഗീകാരം കിട്ടീട്ടും ഇല്ല കാരണം, അവർ ദാസേട്ടനെ പോലെ പാടുമ്പോൾ 'എന്തൊക്കെ ആയാലും ദാസേട്ടനെ പോലെ ആവില്ല' എന്നും, എന്തേലും മാറ്റി പാടിയ 'നിനക്ക് ദാസേട്ടനെ പോലെ പാടിയാൽ പോരെ' എന്നും ആണു നിങ്ങൾ പറയാറ് .

നിങ്ങൾ ഒരു ഗായകനിൽ നിന്ന് എന്താണ് കേൾക്കാൻ താല്പര്യപ്പെടുന്നത്? ഞങ്ങൾ ഒന്നും ദാസേട്ടനോ ജയേട്ടനോ അല്ല, ആവാനും കഴിയില്ല എന്ന് നല്ല ബോധ്യത്തോടെ തന്നെയാ കലാകാരന്മാർ ഒക്കെ പാടുന്നത്. പിന്നെ 10 കൊല്ലം ആയി സ്വന്തം പാട്ട് ഉണ്ടാക്കി വേദികളിൽ പാടുമ്പോൾ, അതൊന്നു കേക്കാൻ പോലും കൂട്ടാക്കാതെ പുറകെന്നു 'മലയാളം പാട്ട് പാടെടാ, ദാസേട്ടന്‍റെ പാട്ട് പാടെടാ.. മനുഷ്യന് അറിയാവുന്ന പാട്ട് പാടെടാ ' എന്നൊക്കെ ആക്രോശിക്കുന്ന ചിലർക്ക് കവർ വേർഷൻ കേൾക്കുമ്പോൾ മാത്രം വരുന്ന 'സ്വന്തമായി പാട്ട് ഉണ്ടാക്കി പാടു ഷുഗർത്തേ...' എന്ന അഭിപ്രായ പ്രകടനം കാണുമ്പോ വെറും ചിരി ആണു വരുന്നത്.

നബി : ആര്യ ദയാലിന്‍റെ പാട്ടുകൾ വൈറൽ ആവുന്ന കാണുമ്പോ ഉള്ള ചിലരുടെ അസഹിഷ്ണുത കാണുമ്പോൾ എനിക്ക് ആ കുട്ടിയോടുള്ള ബഹുമാനം കുറച്ചു കൂടി കൂടുന്നതേ ഉള്ളൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (16 minutes ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (37 minutes ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (1 hour ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (1 hour ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (1 hour ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (2 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (3 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (4 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (4 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (4 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (4 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (5 hours ago)

Malayali Vartha Recommends