പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു; അപകടത്തെ തുടര്‍ന്ന് വൈറ്റില ഇടപ്പള്ളി പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു
പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കുണ്ടന്നൂരില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന ടാക്സി കാറിനാണ് യാത്രാമധ്യേ തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂടാണ് അപകടകാരണമെന്നാണ് നിഗമനം.
വാഹനത്തിന്റെ ബോണറ്റില്‍ നിന്ന് പുക ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഒതുക്കി നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. സിഎന്‍ജി ഇന്ധനം ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന വാഹനമാണ് കത്തിയത്. ഗാന്ധിനഗര്‍ അഗ്നി രക്ഷാ സ്റ്റേഷനില്‍ നിന്നുള്ള ഒരു യൂണിറ്റ് ഫയര്‍ എന്ജിന് എത്തിയാണ് തീ അണച്ചത്.
ഉടന്‍തന്നെ ഫയര്‍ യൂണിറ്റ് എത്തി രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്തി. അപകടത്തെ തുടര്‍ന്ന് വൈറ്റില ഇടപ്പള്ളി പാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കിയെന്ന് വാഹന ഉടമ പ്രമോദ്.
https://www.facebook.com/Malayalivartha