എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം... സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി, ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. രാത്രി 12 മണിയോടെയാണ് എടയാര്‍ വ്യവസായ മേഖലയിലെ ഒറിയോണ്‍ എന്ന പെയിന്റ് ഉത്പന്ന കമ്പനിയില്‍ തീപിടിച്ചത്. ഇടിമിന്നലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇവിടെ ഉണ്ടായിരുന്ന തൊഴിലാളികള്‍ അപ്പോള്‍ തന്നെ ഇറങ്ങി ഓടുകയായിരുന്നു. പെയിന്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിയ്ക്കുന്ന കമ്പനികളിലും റബ്ബര്‍ റീസൈക്ലിങ് യൂണിറ്റിലുമാണ് തീ പിടിച്ചത്.
ഓറിയോണില്‍ നിന്നും അടുത്തുള്ള കമ്പനികളിലേക്കും തീ പടര്‍ന്നു. ജനറല്‍ കെമിക്കല്‍സ്, ശ്രീ കോവില്‍ റബ്ബര്‍ റീസൈക്ലിങ് യൂണിറ്റ് എന്നിവിടങ്ങളിലേക്കാണ് തീ പടര്‍ന്നത്. സമീപത്തെ ഓയില്‍ കമ്പനിയിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി.
എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ നിന്നാണ് മുപ്പതിലധികം ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ എത്തിമൂന്ന് മണിക്കൂറെടുത്താണ് തീ പൂര്‍ണമായും അണച്ചത്.
"
https://www.facebook.com/Malayalivartha






















