പത്തൊമ്പതാം വയസില്‍ പ്രവാസിയായ യുവാവുമായി ആദ്യ ഒളിച്ചോട്ടം! മതം മാറി പേരും മാറ്റിയ ശേഷം ജീവിതം തുടങ്ങി; രണ്ടു മക്കളായതോടെ യുവതിയ്ക്ക് ഇഷ്ട്ടം മറ്റൊരു യുവാവിനെ.... പ്രവാസിയായ ഭര്‍ത്താവ് അടുത്തമാസം നാട്ടില്‍ വരാനിരിക്കെ കാമുകനുമായി ഒളിച്ചോട്ടം; കാമുകന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നും ഇരുവരെയും പൊക്കിയപ്പോൾ സംഭവിച്ചത്....

പ്രവാസിയായ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. പറണ്ടോട് ഒന്നാംപാലം സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയെയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
യുവതി പത്തൊമ്പതാം വയസില്‍ പ്രവാസിയായ ഒരാളെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. പ്രവാസിയുടെ മതം സ്വീകരിച്ചിരുന്നു. പേരും മാറ്റി. ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. ഇതിനിടെയാണ് മറ്റൊരാളുമായി പ്രണയത്തിലാകുന്നത്. അടുത്തമാസം ഭര്‍ത്താവ് നാട്ടില്‍ വരാനിരിക്കെയാണ് യുവതി കാമുകനൊപ്പം പോയത്.
വീട്ടില്‍ ധരിച്ചിരുന്ന അതേ വേഷത്തിലായിരുന്നു ഒളിച്ചോട്ടം. വീട്ടിൽ ധരിച്ചിരുന്ന വേഷത്തിൽ ആണ് യുവതി പോയത്. ഉടന്‍തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ബന്ധുക്കളും പൊലീസും ചേർന്ന് രാത്രി വൈകിയും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ശേഷം മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആണ് കാമുകനൊപ്പം പോയതെന്ന് പൊലീസ് കണ്ടെത്തിയത്.
കാമുകന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് യുവതിയ്ക്കും കാമുകനുമെതിരെ കേസെടുത്തത്.യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി.
ആര്യനാട് ഇൻസ്പെക്ടർ എൻ.ആർ.ജോസ്, എസ്ഐമാരായ ഡി.സജീവ്, എസ്.മുരളീധരൻ നായർ, എഎസ്ഐ എസ്.ബിജു, എസ്‌സിപിഒ മാരായ ബി.എസ്.സജിത്, വി.ജി.പ്രമിത തുടങ്ങിയവരാണ് ഇവരെ പിടികൂടിയത്.
https://www.facebook.com/Malayalivartha