തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും.... അധികാരം പങ്കുവയ്ക്കുമെന്നത് വെറും മാധ്യമ സൃഷ്ടിമാത്രമാണെന്ന് ചെന്നിത്തല

മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കുമെന്ന പ്രചാരണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരം പങ്കുവയ്ക്കുമെന്നത് വെറും മാധ്യമ സൃഷ്ടിമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഹൈക്കമാന്‍ഡുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഡല്‍ഹിയിലെത്തിയതായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും. യുഡിഎഫ് ഒറ്റക്കെട്ടാണ്. അധികാരത്തില്‍ എത്തിയാല്‍ ഉമ്മന്‍ ചാണ്ടിക്ക് ഒരു ടേം എന്നത് മാധ്യമങ്ങളുടെ മാത്രം പ്രചാരണമാണെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha