Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

പദ്ധതി പൊളിഞ്ഞു... ക്വാറികള്‍ പൊതു മേഖലയിലാക്കാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പദ്ധതിക്ക് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ സ്‌റ്റോപ്പ് മെമ്മോ; എന്തു കൊണ്ടാണ് ഇടംപിടിക്കാത്തതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രിക്ക് മറുപടിയില്ല

18 JANUARY 2021 10:27 AM IST
മലയാളി വാര്‍ത്ത

ക്വാറികള്‍ പൊതു മേഖലയിലാക്കാനുള്ള ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പദ്ധതിക്ക് സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ സ്‌റ്റോപ്പ് മെമ്മോ. സി പി എമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ക്ക് വരെ സ്വന്തമായി ക്വാറിയുള്ളപ്പോള്‍ എങ്ങനെയാണ് ഐസക്കിന്റെ പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ചോദ്യം. വര്‍ഷംതോറും ആയിരം കോടിരൂപ അധികവരുമാനമുണ്ടാക്കാനാവുമെന്നാണ് ഇതു വഴി ധനമന്ത്രിയുടെ പ്രതീക്ഷിച്ചത്.

ഇതിനുള്ള നിര്‍ദേശം ധനവകുപ്പിന്റെയും മന്ത്രിയുടെയും ചര്‍ച്ചകളില്‍ വന്നെങ്കിലും ബജറ്റില്‍ ഇടംപിടിച്ചില്ല. എന്തു കൊണ്ടാണ് ഇടംപിടിക്കാത്തതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി പ്രതികരിച്ചില്ല.


അതേസമയം കഴിഞ്ഞ നിയസഭാ തെരഞ്ഞടുപ്പിന്റെ പ്രകടന പത്രികയില്‍ ക്വാറികള്‍ പൊതുമേഖലയിലാക്കുമെന്ന് ഇടതു മുന്നണി വാഗ്ദാനം ചെയ്തിരുന്നു. ക്വാറികള്‍ പൊതുമേഖലയിലാക്കുമെന്നും ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ എല്‍.ഡി.എഫ്. വാഗ്ദാനം ചെയ്തിരുന്നു.

 

 

ഇത് എഴുതിയുണ്ടാക്കിയതില്‍ ഡോ. ഐ സക്കിന് പ്രധാന പങ്കാണ് ഉണ്ടായിരുന്നത്. എന്നാല്‍ പാര്‍ട്ടി അധികാരത്തിലെത്തിയതോടെ സര്‍ക്കാര്‍ കാലുമാറി. ആറ് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടും ഒന്നില്‍ പോലും പ്രകടനപത്രിയില്‍ ഇടം പിടിച്ചില്ല. ഇതില്‍നിന്ന് പിന്നാക്കം പോവുന്നത് എതു കൊണ്ടാണ് എല്ലാവര്‍ക്കുമറിയാം.

ബജറ്റില്‍ കോടികളുടെ പദധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.ഇടതുമുന്നണി അധികാരത്തില്‍ വന്നില്ലെങ്കില്‍ ഇതൊന്നും നടപ്പിലാക്കേണ്ട കാര്യമില്ല. പുതിയ സര്‍ക്കാര്‍ വന്നാലും പുതിയ ബജറ്റ് അവതരിപ്പിക്കും .ഐസക്ക് മന്ത്രിയായില്ലെങ്കില്‍ അദ്ദേഹത്തിന് 2021ലെ ബജറ്റിനെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ഐസക്ക് തന്നെ മന്ത്രിയായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും.



കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന് പുതിയ നികുതികളൊന്നും ചുമത്താനാവില്ല. ഇത്തവണ ബജറ്റില്‍ ആകെ പ്രതീക്ഷിക്കുന്ന അധികവരുമാനം വെറും 300 കോടിയാല്‍ താഴെമാത്രമാണ.. ജി.എസ്.ടി.ക്കു മുമ്പുള്ള നികുതി കുടിശ്ശിക അടയ്ക്കാന്‍ വ്യാപാരികള്‍ക്ക് ഇളവുകളോടെ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പരിപാടിയില്‍നിന്ന് പ്രതീക്ഷിക്കുന്നതാണിത്. ദുര്‍ബലമായ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കോവിഡും പ്രളയവും ഏല്‍പ്പിച്ച ആഘാതം ദീര്‍ഘനാള്‍ നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഭാവിവരുമാനത്തിന് ഒരു മാര്‍ഗവും കണ്ടെത്തിയിട്ടില്ല. അതായത് സര്‍ക്കാര്‍ ഐസക്കിനെ ഒന്നിനും സമ്മതിച്ചിട്ടില്ലെന്ന് ചുരുക്കം


ബജറ്റിന് മുമ്പായി നടന്ന ചര്‍ച്ചകളില്‍ ധനമന്ത്രി ക്വാറികള്‍ പൊതുമേഖലയിലാക്കുന്നതിലൂടെ വരുമാനം കണ്ടെത്താമെന്ന നിര്‍ദേശം വെച്ചിരുന്നു. ഇതിലൂടെ വര്‍ഷം ആയിരം കോടി രൂപവരെ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുറഞ്ഞത് അഞ്ഞൂറ് കോടി എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ അറിഞ്ഞതോടെ തന്നെ വെട്ട് വീണു.



സ്വകാര്യമേഖലയിലെ ക്വാറികളെല്ലാം നിര്‍ത്തി, പാറഖനനം സര്‍ക്കാര്‍ മേഖലയില്‍ മാത്രമാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പാറ ആവശ്യപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍തന്നെ അത് ലഭ്യമാക്കണം. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവരാനായിരുന്നു തീരുമാനം. കേരള സ്‌റ്റേറ്റ് മിനറല്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെംഡെല്‍) എന്ന പൊതുമേഖലാ സ്ഥാപനത്തെ വിപുലമായി പുനഃസംഘടിപ്പിച്ച് ഖനനത്തിന്റെയും വിതരണത്തിന്റെയും ചുമതലയേല്‍പ്പിക്കാനും ആലോചിച്ചിരുന്നു.. പരിസ്ഥിതിക്ക് അധികം ദോഷമുണ്ടാകാത്ത തരത്തിലും ജനജീവിതത്തിനു ഹാനികരമല്ലാത്ത തരത്തിലും ശാസ്ത്രീയമായി പ്രദേശങ്ങള്‍ കണ്ടെത്തി ക്വാറികള്‍ സ്ഥാപിക്കണമെന്നായിരുന്നു നിര്‍ദേശം. ഇത് പരിസ്ഥിതിക്ക് ഏറെ ഗുണകരമാണെന്ന് ഈ മേഖലയില്‍ വ്യാപരിക്കുന്നവരൊക്കെ പറഞ്ഞിരുന്നു.



നമ്മുടെ പശ്ചിമ ഘട്ടങ്ങള്‍ നിറയെ ക്വാറികളാണ്. ക്വാറികള്‍ പൊതുമേഖലയിലാക്കിയാല്‍ സര്‍ക്കാരിന് വരുമാനം കിട്ടുമെന്നു മാത്രമല്ല, പരിസ്ഥിതിയെ നശിപ്പിക്കുന്ന അശാസ്ത്രീയ ഖനനം ഭാവിയിലെങ്കിലും ഒഴിവാക്കാനുമാവും. എന്നാല്‍, രാഷ്ട്രീയസമവായമില്ലാത്തതിനാലും സര്‍ക്കാരിന്റെ അവസാനകാലമായതിനാലും ഇത്തരമൊരു നിര്‍ദേശം ഇപ്പോള്‍ പ്രായോഗികമല്ലെന്ന സമീപനമാണ് പൊതുവേയുണ്ടായതെന്നാണ് സൂചന.യുഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശത്തിന് പ്രസക്തി കാണില്ല. കാരണം യുഡി എഫ് നേതാക്കള്‍ ഖനനക്കാരുടെ സ്വന്തം ആളുകളാണ്.

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (4 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (4 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (5 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (5 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (5 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (6 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (7 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (8 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (8 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (8 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (9 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (9 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (9 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (10 hours ago)

Malayali Vartha Recommends