Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....


  പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു.... 71 വയസായിരുന്നു, കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം


കേരളത്തിൽ താപനിലയിൽ വൻ വർദ്ധനവ്.... മൂന്നു ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യത, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


കേരള നിയമസഭാ തിരഞ്ഞെടുപ്പ്...സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് 985 സ്ഥാനാർഥികൾ


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...

കസ്റ്റംസ് സൂപ്രണ്ട് സ്വര്‍ണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരന്‍; ഐ.ബിയുടെയും ഡി.ആര്‍.ഐയുടെയും രഹസ്യ റിപ്പോര്‍ട്ട്, പിന്നാലെ നടന്ന സി.ബി.ഐ റെയ്ഡ്; കസ്റ്റംസ് സൂപ്രണ്ടിന്റെ നീക്കങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത് കഴിഞ്ഞ ജനുവരി മുതല്‍; നടപടിയെടുക്കാതെ അധികൃതര്‍

18 JANUARY 2021 10:05 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...

കു​ന്താ​പു​രം താ​ലൂ​ക്ക് ഗാ​നി​ഗ സ​മാ​ജ​ത്തി​ന്റെ മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത പ​ഞ്ചാ​യ​ത്ത് രാ​ജ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​നി​വാ​സ ഗാ​നി​ഗ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു..

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം... എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സൈബർ സുരക്ഷയ്ക്കും പ്രത്യേക മുൻഗണന നൽകി അടുത്ത അധ്യയന വർഷത്തെ സ്കൂൾ സുരക്ഷാ മാർഗരേഖ....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സി.ബി.ഐയുടെ റെയ്ഡിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു നടത്തുന്ന കൊള്ള സംഘത്തെ കുറിച്ച് പുറംലോകം അറിയുന്നത്. അതെ സമയം സി.ബി.ഐയുടെ മിന്നല്‍ റെയ്ഡിന് കാരണമായ രഹസ്യം വിവരം എവിടെ നിന്നും വന്നു എന്നത് സംബന്ധിച്ചുള്ള സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ടിനെതിരേ അതിഗുരുതര കണ്ടെത്തലുകളുമായി രഹസ്യറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കേരളത്തിലെയും കര്‍ണാടകത്തിലെയും സ്വര്‍ണക്കടത്ത് സംഘങ്ങളുടെ സ്വന്തക്കാരനാണ് ഇയാളെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡി.ആര്‍.ഐ.) ഇന്റലിജന്‍സ് ബ്യൂറോയും (ഐ.ബി.) റിപ്പോര്‍ട്ട് ചെയ്തു.

കരിപ്പൂരില്‍ ഇറങ്ങി കര്‍ണാടകത്തിലേക്ക് പോകുന്നവരില്‍നിന്ന് കര്‍ണാടകപോലീസ് സ്ഥിരമായി സ്വര്‍ണം പിടികൂടുന്നത് മംഗളൂരു ഡി.ആര്‍.ഐ.യുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരെ ചോദ്യംചെയ്തപ്പോള്‍ കരിപ്പൂരിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് കടത്തെന്നുവ്യക്തമായി. കര്‍ണാടക പോലീസ് വന്‍തോതില്‍ സ്വര്‍ണം പിടിച്ച ദിവസങ്ങളില്‍ കരിപ്പൂരില്‍ ചെറിയതോതിലുള്ള കള്ളക്കടത്ത് സ്വര്‍ണം പിടിച്ചിരുന്നതായി കണ്ടെത്തി. കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ ഫോട്ടോ പിടിക്കപ്പെട്ടവരെ കാണിച്ചപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു.

ഡി.ആര്‍.ഐ.യില്‍നിന്നുലഭിച്ച വിവരങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കസ്റ്റംസ് സൂപ്രണ്ടിനെതിരേ ഇന്റലിജന്‍സ് ബ്യൂറോയും റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ഈ ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍നിന്ന് മാറ്റണമെന്നുചൂണ്ടിക്കാട്ടി കരിപ്പൂര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ കസ്റ്റംസ് ഉന്നതര്‍ക്ക് റിപ്പോര്‍ട്ട് അയച്ചത്. അതിനുമുമ്പ് ജൂലായിലും മാര്‍ച്ചിലും ഈ ഉദ്യോഗസ്ഥനെതിരേ കസ്റ്റംസ് ഉന്നതര്‍ക്ക് രഹസ്യറിപ്പോര്‍ട്ട് അയച്ചിരുന്നു. പക്ഷേ, തുടര്‍നടപടിയുണ്ടായില്ല. സി.ബി.ഐ. റെയ്ഡ് നടന്നപ്പോഴും ഈ ഉദ്യോഗസ്ഥന്‍ കരിപ്പൂരില്‍ സൂപ്രണ്ടായി തുടരുകയായിരുന്നു.

കസ്റ്റംസ് നടത്തിയ പ്രാഥമിക ആഭ്യന്തര അന്വേഷണത്തില്‍ ഡി.ആര്‍.ഐ.യുടെയും ഐ.ബി.യുടെയും കണ്ടെത്തലുകള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. കസ്റ്റംസിന്റെ ഇന്റലിജന്‍സ് വിഭാഗം മൂന്നുതവണ ഈ ഉദ്യോഗസ്ഥനെതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഈ കസ്റ്റംസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയത്. ഒരുകോടിയിലധികം രൂപയുടെ മൂല്യമുള്ള സ്വര്‍ണവും പണവുംമറ്റും പിടിച്ചെടുത്തിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍നിന്നുമാത്രം എട്ടുലക്ഷം രൂപ പിടിച്ചു. നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പക്ഷേ, അതില്‍ ഈ ഉദ്യോഗസ്ഥനില്ല.

കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ടിന്റെ നീക്കങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംശയംതോന്നിയത് കഴിഞ്ഞ ജനുവരി മുതലാണ്. കള്ളക്കടത്തുകാരെ പിടികൂടുമ്പോള്‍ ബാഗേജ് പരിശോധന പെട്ടെന്ന് അവസാനിപ്പിക്കാന്‍ ഈ ഉദ്യോഗസ്ഥന്‍ നിരന്തരം ഇടപെട്ടതാണ് സംശയത്തിനുകാരണം. കസ്റ്റംസ് ജോയന്റ് കമ്മിഷണറോട് ഇക്കാര്യം ഇന്റലിജന്‍സ് വിഭാഗം സൂചിപ്പിച്ചപ്പോള്‍ ഉദ്യോഗസ്ഥനെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം ലഭിച്ചു. കള്ളക്കടത്തിന് പിടിക്കപ്പെടുന്നവരെ സൂപ്രണ്ട് അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് സ്ഥിരമായി കൂട്ടിക്കൊണ്ടുപോകുന്നതായി കണ്ടെത്തി. പക്ഷേ, രേഖാമൂലമുള്ള തെളിവ് ശേഖരിക്കാനായിരുന്നില്ല.

ലോക്ഡൗണിനുശേഷം കരിപ്പൂരില്‍ വിമാനസര്‍വീസ് പുനരാരംഭിച്ച മേയില്‍ ബാഗേജുകളുടെ എക്‌സ്‌റേ പരിശോധന നടത്താറുള്ള കസ്റ്റംസ് ഇന്‍സ്‌പെക്ടറെ ഇയാള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. മൊബൈല്‍ ഫോണുകള്‍ കടത്താന്‍ കൂട്ടുനില്‍ക്കണമെന്നായിരുന്നു ആവശ്യം. ഈ ഉദ്യോഗസ്ഥന്‍ ഇക്കാര്യം ഇന്റലിജന്‍സിനോട് വെളിപ്പെടുത്തി.

ഈ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിരുന്ന യാത്രക്കാരെ പരിശോധിക്കുമ്പോള്‍, ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചിരുന്ന സ്വര്‍ണം കണ്ടെത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ കള്ളക്കടത്ത് സ്വര്‍ണവുമായെത്തുന്ന യാത്രക്കാരെക്കുറിച്ചും ഇയാള്‍ വിവരം നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ മുഴുവന്‍ ഈ യാത്രക്കാരുടെ പിന്നാലെ പോകുമ്പോള്‍ വന്‍തോതില്‍ സ്വര്‍ണം കടത്തിയിരുന്നവര്‍ കാര്യമായ പരിശോധനകൂടാതെ കടന്നുപോയിരുന്നു. സ്വര്‍ണക്കടത്തുസംഘത്തിലെ സ്വന്തക്കാരെ വിമാനത്താവളത്തില്‍നിന്ന് പുറത്തുകടത്താന്‍ കസ്റ്റംസ് സൂപ്രണ്ട് ഉപയോഗിച്ചിരുന്ന തന്ത്രമായിരുന്നു 'ഇന്‍ഫോര്‍മര്‍'. ഇയാള്‍ ചൂണ്ടിക്കാണിച്ചിരുന്ന സ്വര്‍ണക്കടത്തുകാരില്‍ 90 ശതമാനവും കര്‍ണാടക ഭട്കലില്‍നിന്നുള്ളവരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി  (6 minutes ago)

Andhra-Pradesh അന്വേഷണം പ്രഖ്യാപിച്ചു  (25 minutes ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠയിൽ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നിട്ടില്ലെന്ന് വിജിലന്‍സ്... ത്വരിതാന്വേഷണ റിപ്പോര്‍ട്ട് അം​ഗീകരിച്ച് ഹൈക്കോടതി  (53 minutes ago)

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പ  (1 hour ago)

മണിപ്പൂരിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി...  (2 hours ago)

തെരഞ്ഞെടുപ്പു ചെലവിന്റെ കണക്ക് സമർപ്പിക്കാത്തതിന് സ്ഥാനാർത്ഥികളെ അയോഗ്യരാക്കും മുമ്പ് നോട്ടീസ് നൽകി അവരുടെ ഭാഗം കേൾക്കണമെന്ന് ഹൈക്കോടതി...  (2 hours ago)

കു​ന്താ​പു​രം താ​ലൂ​ക്ക് ഗാ​നി​ഗ സ​മാ​ജ​ത്തി​ന്റെ മു​ൻ പ്ര​സി​ഡ​ന്റും പ്ര​ശ​സ്ത പ​ഞ്ചാ​യ​ത്ത് രാ​ജ് പ്ര​വ​ർ​ത്ത​ക​നു​മാ​യ ശ്രീ​നി​വാ​സ ഗാ​നി​ഗ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു..  (2 hours ago)

പുലിറ്റ്സർ ജേതാവായ എഴുത്തുകാരൻ ജോൺ ട്രേസി കിഡ്ഡർ അന്തരിച്ചു...  (2 hours ago)

ബ്രസീൽ-ഫ്രാൻസ് പോരാട്ടം രാത്രി ഒന്നരയ്ക്ക്  (2 hours ago)

എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം... എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 480 രൂപയുടെ കുറവ്  (3 hours ago)

ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂ; മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ടയോ; ആഞ്ഞടിച്ച് ചെറിയാൻ ഫിലിപ്പ്  (3 hours ago)

പാരമ്പര്യവും പരിഷ്കാരവും ഒത്തുചേർന്ന ചടങ്ങുകളുടെ അകമ്പടിയോടെ സാറ മുലാലി കാന്റർബറി ആർച്ച്ബിഷപ്പായി അഭിഷിക്തയായി....  (3 hours ago)

എം.​​ഡി.​​എ​​സ്’ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള ഈ ​​വ​​ർ​​ഷ​​ത്തെ നാ​​ഷ​​ന​​ൽ എ​​ലി​​ജി​​ബി​​ലി​​റ്റി കം ​​എ​​ൻ​​ട്ര​​ൻ​​സ് ടെ​​സ്റ്റ് മേ​​യ് ര​​ണ്ടി​​ന്  (4 hours ago)

Malayali Vartha Recommends