നിയന്ത്രണം വിട്ട ബൈക്ക് ബസിനടിയിലേക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം; അപകടം ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയെന്ന് ദൃക്സാക്ഷികൾ
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പാറക്കടവില്‍ വാടകക്ക് താമസിക്കുന്ന ആനിത്തോട്ടം ഒതളശേരിയില് ആന്റണി വര്‍ഗീസിന്റെ മകന് ഡേവിസ് ആന്റണി (30) ആണ് മരിച്ചത്.
ബൈക്ക് ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓടിക്കൂടിയ ആള്‍ക്കൂട്ടം കാഴ്ചക്കാരായപ്പോള്‍ സംഭവമറിഞ്ഞെത്തിയ പോലീസാണ് ബസിനടിയില്‍ നിന്ന് യുവാവിനെ വലിച്ചു പുറത്തെടുത്തതും ആശുപത്രിയില്‍ എത്തിച്ചതും.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനാല്കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകവേ മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha