മുരുക്കുംപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു;മദ്യവയസ്കൻ അറസ്റ്റിൽ
തിരുവനന്തപുരം മുരുക്കുംപുഴയിലാണ് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വീട്ടിലെ സഹായി പീഡിപ്പിച്ചത് .പെൺകുട്ടികളുടെ അമ്മ വിദേശത്തായതിനാൽ അമ്മൂമ്മയോടൊപ്പം വാടക വീട്ടിലായിരുന്നു താമസം. വീട്ടിലാരും ഇല്ലാത്ത സമയത്തതായിരുന്നു ഇദ്ദേഹം കുട്ടികളെ പീഡിപ്പിച്ചത്. അറുപത്തിയഞ്ചു വയസ്സായ പ്രതി വിക്രമനെ മംഗലാപുരം പോലീസ് അറസ്റ്റ് ചയ്തു .
നാലുമാസത്തോളമായി ഇദ്ദേഹം കുട്ടികളെ അതിക്രമിക്കുവാൻ ശ്രമിക്കുകയായിരുന്നു. അക്രമം കൂടിയ സാഹചര്യത്തിൽ പെൺകുട്ടികൾ അയല്‍വാസികളോട് കാര്യം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടികളുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha