Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

തലയില്‍ കൈവച്ച് സഖാക്കള്‍... നിയമസഭയില്‍ കത്തിക്കയറി വില്ലാളി വീരനായ ശ്രീരാമകൃഷ്ണന്‍; അതേസമയം തന്നെ നിര്‍ണായക നീക്കം നടത്തി കസ്റ്റംസ്; എം. ശിവശങ്കറിനെ ഡോളര്‍ കേസില്‍ അറസ്റ്റ് ചെയ്തു; ശ്രീരാമകൃഷ്ണനുമായി അടുപ്പമുള്ള രണ്ട് വ്യവസായികളെ ചോദ്യം ചെയ്തു; ഡോളറില്‍ കസ്റ്റംസിന്റെ രാഷ്ട്രീയക്കുരുക്ക്

22 JANUARY 2021 08:06 AM IST
മലയാളി വാര്‍ത്ത

ഇന്നലത്തെ ദിവസം സ്പീക്കര്‍ ശ്രീരാമകൃഷ്ണനുള്ളതായിരുന്നു. ആ ഒരൊറ്റ വ്യക്തിയിലൂന്നിയായിരുന്നു ഇന്നലത്തെ നിയമസഭയിലെ ചര്‍ച്ച മുഴുവനും. പ്രതിപക്ഷം ശ്രീരാമകൃഷ്ണനെതിരെ ആഞ്ഞടിച്ചപ്പോഴും ശ്രീരാമകൃഷ്ണന്‍ തകര്‍ന്നില്ല. ഗോഡ്ഫാദറിലെ ഇന്നസെന്റ് അച്ഛനെ അടിക്കാതെ സഹോദരനായ ഭിമന്‍ രഘുവിനെ അടിക്കുന്ന കഥപറഞ്ഞാണ് കത്തിക്കയറിയത്. എന്തിന് തോന്ന്യാസം പറയരുതെന്ന് പറഞ്ഞപ്പോള്‍ പ്രതിപക്ഷം സ്പീക്കറിത് പറയരുതെന്ന് പറഞ്ഞു. അതോടെ അത് പിന്‍വലിച്ചു. അങ്ങനെ കസ്റ്റംസിനെ വെല്ലുവിളിച്ച ശ്രീരാമകൃഷ്ണന് പുറത്ത് നിന്നും ശുഭകരമല്ലാത്ത വാര്‍ത്തയാണ് കേട്ടത്.

വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ അറസ്റ്റു ചെയ്തും, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുമായി അടുപ്പമുള്ള പൊന്നാനി സ്വദേശികളായ രണ്ടു ബിസിനസുകാരെ ചോദ്യം ചെയ്തുമുള്ള കസ്റ്റംസ് നീക്കം രാഷ്ട്രീയ വിവാദത്തിന് തുടക്കമായി.

ഡോളര്‍ കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍. മസ്‌കറ്റില്‍ വ്യവസായിയായ ലഫീര്‍ മുഹമ്മദ്, നാസ് അബ്ദുള്ള എന്നിവരെയാണ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. നാസ് രണ്ടു വര്‍ഷം മുമ്പ് ഗള്‍ഫില്‍ നിന്നെത്തി നാട്ടില്‍ ബിസിനസ് നടത്തുകയാണ്. ഇന്നലെ രാവിലെ 10ന് നാസ് അബ്ദുള്ളയെയാണ് ആദ്യം ചോദ്യംചെയ്തത്. ഉച്ചയ്ക്ക് 12 ഓടെ ലഫീര്‍ മുഹമ്മദിനെയും.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഇ.ഡി കേസില്‍ അറസ്റ്റിലായി കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന ശിവശങ്കറിനെ ഡോളര്‍ കടത്തു കേസില്‍ അറസ്റ്റു ചെയ്യാന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ കോടതി ഇന്നലെ രാവിലെ കസ്റ്റംസിന് അനുമതി നല്‍കിയിരുന്നു. വൈകിട്ട് അഞ്ചോടെ ജയിലിലെത്തി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറസ്റ്റ് രേഖപ്പെടുത്തി. കോടതി നിര്‍ദേശപ്രകാരം ജയില്‍ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അറസ്റ്റ്. ഇക്കാര്യം കോടതിയെ അറിയിച്ചശേഷം കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കിയേക്കും. സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ത്തത്. ഡോളര്‍ കടത്താന്‍ ശിവശങ്കര്‍ സഹായിച്ചെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

നാസ് സ്വന്തം പേരിലെടുത്ത മൊബൈല്‍ ഫോണ്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉപയോഗിക്കാന്‍ നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് പിടികൂടിയ ശേഷം ഈ ഫോണ്‍ സ്വിച്ച് ഓഫാണ്. ഫോണ്‍ സ്പീക്കര്‍ ഉപയോഗിച്ചതു സംബന്ധിച്ച വിവരങ്ങളാണ് നാസില്‍ നിന്ന് ചോദിച്ചറിഞ്ഞത്.

മസ്‌കറ്റിലെ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ഉടമയായ ലഫീര്‍ മുഹമ്മദും നാസും ചേര്‍ന്നാണ് തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സല്‍ ഓഫീസിലെ ഫിനാന്‍സ് വിഭാഗം തലവനായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രി കടത്തിക്കൊണ്ടുപോയ ഡോളര്‍ സ്വീകരിച്ചതെന്നാണ് വിവരം. ഇതില്‍ വ്യക്തത വരുത്താനും ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കേരളത്തില്‍ നിന്ന് രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരം സ്ഥിരീകരിക്കാനുമാണ് ചോദ്യംചെയ്യല്‍. മന്ത്രി കെ.ടി.ജലീലുമായും ലഫീറിന് അടുപ്പമുണ്ടെന്ന് കസ്റ്റംസ് പറയുന്നു.

ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല, ഒരിഞ്ചും തല കുനിക്കില്ലെന്ന് മുട്ടുകാലില്‍ ഉറച്ച് നട്ടെല്ല് നിവര്‍ത്തി നിന്ന് പറയാനാവുമെന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്. ഒരു വഴിവിട്ട നീക്കവും ഒരു ശുപാര്‍ശയും എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഈ കൈകള്‍ പരിശുദ്ധമാണ് എന്ന് പറഞ്ഞു കഴിഞ്ഞപ്പോഴാണ് ടിവിയില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നെന്ന ബ്രേക്കിംഗ് ന്യൂസ് വന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (2 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (13 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (17 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (29 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (44 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (51 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

Malayali Vartha Recommends