ദേശീയപാതയില്‍ കൊരട്ടിയില്‍ ടാങ്കര്‍ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച് അപകടം... അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏതാണ്ട് 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു

ദേശീയപാതയില്‍ കൊരട്ടിയില്‍ ടാങ്കര്‍ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏതാണ്ട് 45 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. ബംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്ക് ഓക്‌സിജന്‍ എത്തിച്ച ശേഷം തിരികെ പോവുകയായിരുന്നു ടാങ്കര്‍.
ടാങ്കര്‍ ലോറി വണ്‍വേ തെറ്റിച്ച് വന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. തുടക്കത്തില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ചോര്‍ച്ചയുണ്ടെന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും ഫയര്‍ഫോഴ്‌സ് എത്തി പരിശോധിച്ചപ്പോള്‍ ലോറിക്കകത്ത് ഒന്നുമില്ലെന്ന് വ്യക്തമായി.
അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കുന്നത് വരെ ഗതാഗതം ഒരു ഭാഗത്ത് കൂടി മാത്രമാക്കി ട്രാഫിക് ക്രമീകരിച്ചു.
https://www.facebook.com/Malayalivartha


























