സൗഹൃദത്തിന്റെ ചുരുളഴിച്ച് ഉദ്യോഗസ്ഥർ ... സ്വപ്നയുടെയും ഉന്നതന്റെയും ചാറ്റിംഗ്ക കണ്ട കസ്റ്റംസ് പറഞ്ഞതിങ്ങനെ..

സ്വപ്ന സുരേഷും ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതനും തമ്മിലുള്ള രഹസ്യ സൗഹൃദത്തിന്റെ ചുരുളഴിച്ച് കസ്റ്റംസ്.നാസറിന്റെ പേരിലുള്ള സിം കാര്‍ഡിലെ വിശദാംശങ്ങള്‍ ഇഴകീറി പരിശോധിച്ച കസ്റ്റംസ് നാണക്കേട് കൊണ്ട് തല കുനിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരെ പോലും കണ്ണു തള്ളിക്കുന്ന വിവരങ്ങളാണത്രേ സിം കാര്‍ഡില്‍ നിന്നും ലഭിച്ചതെന്നാണ് വിവരം.. ചില സന്ദേശങ്ങള്‍ വായിച്ചാല്‍ തൊലി പൊളിഞ്ഞു പോകുമത്രേ. ഉത്തരേന്ത്യന്‍ പൊളിറ്റിക്‌സിലാണ് സാചാരണ ഇത്രയധികം വ്യത്തിക്കേടുകള്‍ നടക്കുന്നത്. എന്നാല്‍ അവിടെയും ഭരണഘടനാ പദവി വഹിക്കുന്നവര്‍ ഇത്തരത്തില്‍ തരം താഴാറില്ലെന്നാണ് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവരുടെ സുഹൃത്തുക്കളോട് പറഞ്ഞത്.
സംഭാഷണങ്ങളും ചാറ്റുകളും ലഭിച്ച കസ്റ്റംസ് ഇതെല്ലാം ആരോപണ വിധേയനായ ഉന്നത വ്യക്തി അയച്ചത് തന്നെയാണോ എന്ന് സംശയിച്ചു പോയി.
അതേ സമയം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുകയാണ് കസ്റ്റംസ്. നിയമസഭാ സമ്മേളനം കഴിയുന്നത് വരെ അദ്ദേഹത്തിന് സമയം നല്‍കാനാണ് ആദ്യം തീരുമാനിച്ചത്. സമ്മേളനം കഴിയുന്നതു വരെ അദ്ദേഹത്തെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ഇടതുപക്ഷത്തിന്റെ ചില ഉന്നതന്‍മാരില്‍ നിന്നു തന്നെയാണ് ഉണ്ടായത്. അത് ക്രേന്ദ്ര സര്‍ക്കാര്‍ വഴി കസ്റ്റംസിന് ലഭിച്ചെന്നാണ് വിവരം. അതോടെയാണ് ശ്രീരാമകൃഷ്ണനെ സഭാ സെഷനില്‍ നിന്നും കസ്റ്റംസ് ഒഴിവാക്കിയത്.
എന്നാല്‍ ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെതിരേ കസ്റ്റംസ് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുമായി ബന്ധമുള്ള നിരവധി പേരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതില്‍ പ്രധാനിയാണ് നാസര്‍. പിണറായി കാബിനറ്റിലെ ആരോപണ വിധേയനായ ഒരു മന്ത്രിയുടെയും സുഹ്യത്താണ് നാസര്‍.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപയോഗിച്ചിരുന്ന രഹസ്യ സിം കാര്‍ഡിന്റെ ഉടമയും സ്പീക്കറുടെ സുഹൃത്തുമാണ് പൊന്നാനി സ്വദേശി നാസര്‍. മസ്‌കറ്റില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദ് എന്ന സ്പീക്കറുടെ മറ്റൊരു സുഹ്യത്തിനെയും കസ്റ്റംസ് സംഘം ചോദ്യം ചെയ്യുന്നുണ്ട്. കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതായും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ചോദ്യംചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് നാസര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നാസറിന്റെ പേരിലുള്ള സിം കാര്‍ഡാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നേരത്തെ സ്വകാര്യാവശ്യത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കര്‍ക്കെതിരേ ആരോപണങ്ങളുയര്‍ന്നതോടെ ഈ സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമായി. ഈ സിം കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കസ്റ്റംസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
അതിനിടയില്‍ ശ്രീരാമകൃഷ്ണന്റെ രഹസ്യഫോണ്‍ വിവരങ്ങള്‍ കേസ് പുറത്തുവരുന്നതിന് മുമ്പ് തന്നെ കസ്റ്റംസ് ഫോണിനെ പിന്തുടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറെ നാളുകളായി തുടര്‍ന്നു വന്നിരുന്ന സ്വര്‍ണ്ണക്കടത്തിന് പിന്നാലെ ഏറെ നാളായി കേന്ദ്ര സര്‍ക്കാരിന്റെ ഇന്റലിജന്‍സ് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് നാസറിനെയും ലഫീറിനെയും പെട്ടെന്ന് കസ്റ്റഡിയില്‍ വിളിച്ചു വരുത്തിയത്
മസ്‌കറ്റില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നയാളാണ് ലഫീര്‍ മുഹമ്മദ്. ഈ സ്ഥാപനത്തിലെ ഡീന്‍ ആയ കിരണ്‍ തോമസിനെ കഴിഞ്ഞയാഴ്ച്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ അബുദാബിയില്‍ പുതിയ ശാഖ ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തില്‍ സ്വപ്നയും പങ്കെടുത്തിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനൊപ്പമാണ് 2018-ല്‍ നടന്ന അഭിമുഖത്തിനായി സ്വപ്ന എത്തിയത്. സ്വപ്നയെ നിയമിക്കാന്‍ ശിവശങ്കര്‍ ശുപാര്‍ശ ചെയ്തതായും നേരത്തെ വ്യക്തമായിരുന്നു.
ഏതായാലും പിണറായി മന്ത്രിസഭയിലെ പ്രമുഖരുടെ തനിനിറം കണ്ട് ഞെട്ടിയിരിക്കുകയാണ് കേന്ദ്ര ഏജന്‍സികളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍. ഡിജിറ്റല്‍ തെളിവുകള്‍ കൂടുതല്‍ കിട്ടുമ്പോള്‍ എന്തൊക്കെ കാണേണ്ടി വരുമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണ് ഉദ്യോഗസ്ഥര്‍.
L
https://www.facebook.com/Malayalivartha