Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...


രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...


അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...


പാചകവാതക ക്ഷാമം..ഗാർഹികസിലിണ്ടറുകളിലെ എൽപിജിയുടെ അളവ് കുറയ്‌ക്കാൻ നീക്കം..14.2 കിലോ എൽപിജി ഇത് 10 കിലോയായി കുറയ്‌ക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്..

ചെവി അറ്റുപോയി... ജനവാസ കേന്ദ്രത്തിലെ റിസോര്‍ട്ടിനു സമീപമെത്തിയ ആനയെ തുരത്താന്‍ യുവാക്കള്‍ കാണിച്ച കെണി അതിക്രൂരതയുടെ മുഖമായി മാറി; പെട്രോളൊഴിച്ചു കത്തിച്ച തുണി കുടുങ്ങി ചെവി അറ്റു; കാട്ടാനയ്ക്ക് ദാരുണാന്ത്യമടഞ്ഞതോടെ പ്രതിഷേധമിരമ്പി

23 JANUARY 2021 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...

അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി

യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഎംബിജെപി അവിശുദ്ധ കൂട്ടുകെട്ട്; തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കച്ചവടമെന്ന് രമേശ് ചെന്നിത്തല

ക്രൂരതയുടെ അങ്ങേയറ്റമാണ് കഴിഞ്ഞ ദിവസം പ്രചരിച്ച ഒരു വീഡിയോയിലൂടെ പുറത്ത് വന്നത്. ചെവി അറ്റുപോയി ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ കാട്ടാന ചരിയുന്നതിന് ഏതാനും ദിവസം മുന്‍പു സാരമായി പൊള്ളലേറ്റിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

രാത്രി ജനവാസ കേന്ദ്രത്തിലെ റിസോര്‍ട്ടിനു സമീപമെത്തിയ ആനയെ തുരത്താന്‍ തുണി കത്തിച്ച് എറിഞ്ഞിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. മുതുമല വന്യജീവിസങ്കേതത്തിലെ മാഹനഹള്ളിയില്‍ ചികിത്സിക്കാനായി മയക്കുവെടിവച്ചു പിടികൂടിയ കൊമ്പന്‍ ചരിഞ്ഞ സംഭവത്തിലാണു വഴിത്തിരിവ്. പൊള്ളലേറ്റ് ഇടതുചെവി അറ്റുവീണ് വേദന സഹിക്കാനാവാതെ രണ്ടാഴ്ചയിലേറെയായി കാട്ടിലൂടെ ചിന്നംവിളിച്ചലയുകയായിരുന്ന ആനയെ വനംവകുപ്പ് പിടികൂടി ചികിത്സയ്ക്കു കൊണ്ടു പോകുന്നതിനിടയിലായിരുന്നു അന്ത്യം.



പെട്രോളില്‍ മുക്കി കത്തിച്ച തുണി ചെവിയില്‍ കുടുങ്ങി വെപ്രാളത്തോടെ ചിന്നംവിളിച്ചോടുന്ന ആനയുടെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നു മാഹനഹള്ളിയിലെ റിസോര്‍ട്ട് ഉടമ റെയ്മണ്ട് ഡീന്‍ (28), സഹായി പ്രശാന്ത് (36) എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ റിക്കുരായന്‍ ഒളിവിലാണ്. നീലഗിരി കലക്ടറുടെ ഉത്തരവിനെ തുടര്‍ന്നു മസിനഗുഡി പഞ്ചായത്ത് അധികൃതര്‍ ഇന്നലെ റിസോര്‍ട്ട് അടച്ചുപൂട്ടി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇടതുചെവി അറ്റു രക്തം വാര്‍ന്ന നിലയില്‍ കണ്ട ആനയെ മസിനഗുഡി സിങ്കാര റോഡില്‍ വനംവകുപ്പ് മയക്കു വെടിവച്ചു തളച്ചത്. തുടര്‍ന്നു ചികിത്സയ്ക്കായി തെപ്പക്കാട് ആനപ്പന്തിയിലേക്ക് കൊണ്ടു വരുന്നതിനിടെ ചരിഞ്ഞു. ചെവിയുടെ ഭാഗത്ത് ആഴത്തില്‍ പൊള്ളലേറ്റതായാണു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. അറ്റുപോയ ചെവിയുടെ ഭാഗം വഴിയരികില്‍ കണ്ടെത്തി.

കാട്ടാനകളെ തുരത്താന്‍ തുണിയും മറ്റും കത്തിച്ചു തീ കൂട്ടുന്നത് വനാതിര്‍ത്തിഗ്രാമങ്ങളില്‍ പതിവാണ്. ഈ മാസം മൂന്നിനു രാത്രിയാണ് ആന റിസോര്‍ട്ടിനു സമീപമെത്തിയതും തുണി കത്തിച്ചെറിഞ്ഞതും. ആന തൊട്ടടുത്തുള്ള മരവകണ്ടി ഡാമിലെ വെള്ളത്തില്‍ ഇറങ്ങി നില്‍ക്കുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. കടുത്ത വേദനയുണ്ടാകുമ്പോഴാണ് ആന വെള്ളത്തിലിറങ്ങുന്നത്. ഒരു മാസം മുന്‍പ് ഈ ആനയുടെ മുതുകില്‍ പരുക്കേറ്റിരുന്നു.

അഞ്ചുദിവസം മുമ്പാണ് പരിക്കേറ്റ ആന വനംവകുപ്പിന്റെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന തീരെ അവശ നിലയിലാണെന്ന് കണ്ടെത്തി. ചെവിക്ക് ചുറ്റും മുറിവേറ്റ് രക്തവും പഴുപ്പും ഒഴുകുന്ന നിലയിലായിരുന്നു ആന. തുടര്‍ന്ന് ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ജനുവരി 19 ന് ആന ചരിയുന്നത്.

കഴിഞ്ഞ എട്ടുമാസമായി മസിനഗുഡിയിലെ ഗ്രാമങ്ങളിലൂടെ ഇടയ്ക്കിടയ്ക്ക് വരാറുണ്ടായിരുന്നു ഈ ആന. ഭക്ഷണവും വെള്ളവും തേടി ഗ്രമാത്തിലേക്ക് ഇറങ്ങിയതായിരുന്നു ആന. രാത്രിയില്‍ ഗ്രാമത്തിലെത്തിയ ആനയെ ഓടിക്കുന്നതിനായി തീപ്പന്തം എറിയുകയായിരുന്നു. അത് ആനയുടെ ചെവിയില്‍ ആനയുടെ ചെവിയില്‍ ചുറ്റിപ്പിടിക്കുകയായിരുന്നു. ഇതില്‍ നിന്ന് പൊളളലേറ്റും രക്തം വാര്‍ന്നുമാണ് ആന അവശ നിലയിലായത്.

പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് കാട്ടാന ക്രൂരമായ ആക്രമണത്തിനു വിധേയമായതായി കണ്ടെത്തിയത്. കാട്ടാനയുടെ ഇടതു ചെവി മുറിഞ്ഞ് രക്തം വാര്‍ന്നിരുന്നു. മുതുക് ഭാഗത്ത് മുന്‍പേയുള്ള പരിക്കും ആന ക്ഷീണിതനായിരിക്കാന്‍ കാരണമായിരിക്കണം എന്നാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ അഭിപ്രായം. നവംബറിലാണ് ആനയ്ക്ക് പൊള്ളലേറ്റതെന്നാണ് വനംവകുപ്പ് നിഗമനം. ആനയ്ക്ക് നേരെ തീപ്പന്തം എറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് കൊടും ക്രൂരത പുറത്തായത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിന്ദു എം.എല്‍.എ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍  (25 minutes ago)

സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു  (31 minutes ago)

ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളെ വഞ്ചിക്കുന്നു; ബിജെപിയെ സഹായിക്കാനും പകരം ഭരണത്തുടർച്ച ഉറപ്പാക്കാനും സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധമായ രാഷ്ട്രീയ കച്ചവടം നടക്കുന്നതായി കോൺഗ്രസ് നേതാവ് രമേശ്‌  (40 minutes ago)

77-ല്‍ പിണറായി വിജയന്‍ നിയമസഭയിലേക്ക് വിജയിച്ചത് ആര്‍.എസ്.എസിന്റെ കൂടി പിന്തുണയിലാണ്. ഇതാണ് മുഖ്യമന്ത്രിയുടെ ചരിത്രം; സി.പി.എം- ബി.ജെ.പി ഡീല്‍; തെളിവുകള്‍ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (43 minutes ago)

ഭീതിയിൽ ഇസ്രായേൽ; നെതന്യാഹു ബങ്കറിൽ: ഇറാന്റെ മിസൈൽ മഴയിൽ തകർന്ന് നഗരങ്ങൾ...  (1 hour ago)

ഇറാനുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്  (1 hour ago)

രണ്ട് യുവമന്ത്രിമാരുടെയും മുൻമന്ത്രിയുടെയും കഥകൾ കയ്യിലുണ്ട്"; സൈബർ കൃമികൾക്ക് രാഹുലിന്റെ വക 'ബോംബ്' മുന്നറിയിപ്പ്: വ്യക്തിജീവിതം ഓഡിറ്റ് ചെയ്താൽ സിപിഎം താങ്ങില്ല": ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പ്രിയദർശൻ്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ;  (2 hours ago)

അന്തം കമ്മികളുടെ ഉഡായിപ്പ് ജനം തിരിച്ചറിയും; പാണക്കാട് തങ്ങൾക്കെതിരായ സൈബർ ആക്രമണത്തിൽ ഇടത് വിംഗിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

അടൂര്‍ സഹകരണ ബാങ്കില്‍ 75 ലക്ഷത്തിന്റെ അഴിമതി  (2 hours ago)

ബംഗളൂരുവില്‍ വനിതകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സൗജന്യ ഇലക്ട്രിക് ഓട്ടോകള്‍ വിതരണം ചെയ്തു  (2 hours ago)

യുഡിഎഫിനെ തകര്‍ക്കാന്‍ സിപിഎംബിജെപി അവിശുദ്ധ കൂട്ടുകെട്ട്; തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കച്ചവടമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

അക്ഷത് അറിയാതെ അയാളുടെ പേരിൽ മാരകവിഷം; കരുതിക്കൂട്ടിയുള്ള കൊലപാതകം; അശ്വതിയുടെ ഫോൺ രേഖകൾ നിർണായകം...  (2 hours ago)

ഗാർഹിക സിലിണ്ടറുകളുടെ തൂക്കം കുറയ്‌ക്കാൻ ആലോചന,  (2 hours ago)

ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  (3 hours ago)

Malayali Vartha Recommends