Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്..മുഖ്യപ്രതി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു..സുവേന്ദുവിന്റെ എൻകൗണ്ടർ.. ബംഗാളിൽ യോഗി മോഡൽ..


80 സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കി അമേരിക്ക.. ഇറാന് താല്‍ക്കാലികമായി നല്‍കിയിരുന്ന എണ്ണ ഉപരോധ ഇളവുകളും അമേരിക്ക പിന്‍വലിച്ചു..വൻ ആക്രമണം..


തുരങ്കപ്പാത നിർമ്മിക്കാൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയനല്ലേ യഥാർത്ഥത്തിൽ ഇന്നലെ നടന്ന ദാരുണസംഭവത്തിന് ഉത്തരവാദി..? എന്താണ് തുരങ്കപ്പാത..?


മദ്യപിച്ച് ജീപ്പിൽ പോലീസ് സംഘം..പിന്തുടർന്ന് പിടിച്ച് വനിതാ ഓട്ടോറിക്ഷ ഡ്രൈവർ..ജീപ്പിൽനിന്ന്‌ മുഖംമറച്ച് ഇറങ്ങിയോടുന്ന പോലീസ് ഉദ്യോഗസ്ഥൻ..നാണക്കേട്..


മണ്ണിടിച്ചിലിനെത്തുടർന്നുണ്ടായ ദുരന്തം അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണ്... വയനാട് തുരങ്കപാത നിർമ്മാണ മേഖലയിലെ മീനാക്ഷിപാലത്തിന് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഒരു രക്ഷയുമില്ലെന്നേ... തെരഞ്ഞെടുപ്പ് അടുത്തതോടെ ഗോദയില്‍ നേരിട്ടിറങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍; തല്ലുകൊള്ളാന്‍ വീണ്ടും കേരളയാത്രയുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കാണാനില്ല; ചെന്നിത്തലയ്ക്ക് മറുപണിയുമായി സാന്ത്വനസ്പര്‍ശം ജനകീയ അദാലത്തുമായി സര്‍ക്കാര്‍

23 JANUARY 2021 09:12 AM IST
മലയാളി വാര്‍ത്ത

More Stories...

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട

തല്ലുകൊള്ളാന്‍ ചെണ്ട പണം വാങ്ങാന്‍ മാരാര്‍ എന്ന ചൊല്ല് മാറുകയാണ്. ഈ കാലത്ത് തല്ല് കൊള്ളാന്‍ ചെന്നിത്തലയും പണം വാരാന്‍ ഉമ്മന്‍ ചാണ്ടിയും എന്ന പോലെയാണ് കാര്യങ്ങള്‍. 5 വര്‍ഷം ഉച്ചയ്ക്ക് പത്രസമ്മേളനം നടത്തി അടിയേറ്റു വാങ്ങിയിട്ടും അവസാനം ഉറങ്ങിക്കിടന്ന ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി കുപ്പായം കൊണ്ടുപോയില്ലേ. എങ്കിലും നേരത്തേ തീരുമാനിച്ച കേരള യാത്ര ചെന്നിത്തല ചടങ്ങിന് തലസ്ഥാനത്തെത്തിക്കും.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നിയമസഭയിലും പുറത്തും ആഞ്ഞടിച്ച ചെന്നിത്തലയുടെ കേരളയാത്രയെ നിഷ്പ്രഭമാക്കാനുള്ള തന്ത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പയറ്റുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുക്കാന്‍ 31 മുതല്‍ രമേശ് ചെന്നിത്തല ഐശ്വര്യ കേരളയാത്ര തുടങ്ങുമ്പോള്‍ ഇതേസമയത്ത് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതല പരാതി പരിഹാര അദാലത്തു നടത്തി യാത്രയുടെ മോടി കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ സര്‍ക്കാരിന്റെ കാലത്തെ നിയമസഭ ഇന്നലെ അവസാനിച്ചതോടെ ഇനി ജനങ്ങളിലേക്കു നേരിട്ട് ഇറങ്ങാനാണ്പിണറായി വിജയന്‍ മന്ത്രിമാര്‍ക്കു നല്‍കിയ നിര്‍ദേശം.

കേരളയാത്ര 31ന് ആരംഭിച്ച് ഫെബ്രുവരി 22നാണ് അവസാനിക്കുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ 18 വരെയാണ് സാന്ത്വന സ്പര്‍ശം അദാലത്തുകള്‍. അദാലത്തില്‍ മന്ത്രിമാര്‍ ബ്ലോക്ക് തലത്തില്‍ ജനങ്ങളില്‍നിന്ന് പരാതി കേള്‍ക്കും. പരാതികള്‍ അതതു ദിവസം തന്നെ തീര്‍പ്പാക്കുമെന്ന് ഉറപ്പാക്കാന്‍ 14 സെക്രട്ടറിമാരെയും നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, യാത്രയ്ക്കു പോകുന്നവരെ അദാലത്തിലേക്ക് ആകര്‍ഷിക്കാമെന്നു സര്‍ക്കാര്‍ കരുതുന്നു. അദാലത്തിനായി എല്‍.ഡി.എഫും സര്‍ക്കാരും വന്‍ പ്രചാരണമാണ് നടത്തുന്നത്. അദാലത്തില്‍ മുഖ്യമന്ത്രി നേരിട്ടു പങ്കെടുക്കുന്നില്ലെങ്കിലും നിയന്ത്രണം അദ്ദേഹത്തിനു തന്നെയാകും.

പരാതികള്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക് അപേക്ഷ നല്‍കാന്‍ അക്ഷയ സെന്ററുകള്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ആദിവാസികള്‍ക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കണം. ഇതിനുള്ള പ്രവര്‍ത്തനം കലക്ടര്‍മാര്‍ ഏകോപിപ്പിക്കണം. സാന്ത്വന സ്പര്‍ശത്തിന്റെ പ്രധാന ചുമതല കലക്ടര്‍മാര്‍ക്കായിരിക്കും. അവരെ സഹായിക്കുന്നതിന് സെക്രട്ടറിമാരെയും ജില്ലകളിലേക്കു നിയോഗിക്കും.

പരാതികള്‍ പരിശോധിക്കുന്നതിന് അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തെ ഓരോ ജില്ലയിലും കലക്ടര്‍ നിയോഗിക്കും. റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹികനീതി, കൃഷി വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടാകുക. അപേക്ഷകര്‍ക്ക് നല്‍കുന്ന മറുപടി വ്യക്തതയുള്ളതാകണം. പരാതി പരിഹരിക്കാനായില്ലെങ്കില്‍ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്‌നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയില്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സാന്ത്വന സ്പര്‍ശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണണം. 3,21,049 പരാതികളില്‍ 2,72,441 എണ്ണം മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്‍ തീര്‍പ്പാക്കി. സി.എം.ഒ പോര്‍ട്ടലില്‍ 5,74,220 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 34,778 എണ്ണമാണ് തീര്‍പ്പാക്കാനുള്ളത്.

ഫെബ്രുവരി 1, 2, 4 തീയതികളില്‍ അദാലത്ത് നടക്കുന്ന കണ്ണൂര്‍, തൃശൂര്‍, ആലപ്പുഴ, കൊല്ലം കോഴിക്കോട് ജില്ലകളില്‍ വരുന്ന 24ന് ഉച്ചമുതല്‍ 28 വൈകിട്ട് വരെ പരാതികള്‍ സ്വീകരിക്കും. ഫെബ്രുവരി 8, 9, 11 തീയതികളില്‍ അദാലത്ത് നടക്കുന്ന കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍.

ജനുവരി 27 ഉച്ചമുതല്‍ ഫെബ്രുവരി 2ന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 15,16, 18 തീയതികളില്‍ അദാലത്ത് നടക്കുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍. ഫെബ്രുവരി 3 ഉച്ച മുതല്‍ ഫെബ്രുവരി 9 വൈകിട്ട് വരെ പരാതി സ്വീകരിക്കും. എന്തായാലും കുറ്റം പറയാനുള്ള കേരളയാത്രയ്ക്ക് ബദലായ കാര്യങ്ങള്‍ നടക്കുന്ന അദാലത്താവും ജനങ്ങള്‍ക്ക് ഗുണം. അപ്പോഴും ചെന്നിത്തലയ്ക്ക് അടി മാത്രം മിച്ചം. ചിരിക്കുന്നത് ഉമ്മന്‍ ചാണ്ടിയും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം.... സാമൂഹിക മാധ്യമങ്ങളിൽ പിഡിഎഫ് രൂപത്തിൽ പ്രത്യക്ഷപെട്ട ചോദ്യപ്പേപ്പർ തന്നെ പരീക്ഷക്ക് വന്നുവെന്ന് വിദ്യാർഥികൾ ആരോപിച്ചു....  (2 hours ago)

ഖമേനിയുടെ മയ്യത്ത് നമസ്കരിക്കാൻ ജലീൽ ഇറാനിൽ..? ഇരിക്കപ്പൊറുതിയില്ല..! പരിശുദ്ധന് വേണ്ടി കൂട്ടനിലവിളി..! പഴയ സിമി കത്തുന്നു..!  (2 hours ago)

തലശ്ശേരി വ്യാപാരി വ്യവസായി വെൽഫയർ സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറി ജോജിഷിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു  (2 hours ago)

കടുത്ത തലവേദനയെത്തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച ഇരിങ്ങൽ സ്വദേശി വിഷ്ണുവിന്റെ (20) അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകും  (3 hours ago)

പുതിയ സൈനിക നീക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പൂര്‍ണ്ണ ഉത്തരവാദി അമേരിക്കയാണെന്ന് ഇറാന്‍.  (3 hours ago)

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ട  (3 hours ago)

വയനാട് കള്ളാടി തുരങ്കപ്പാതയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചില്‍ ദുരന്തമേഖലയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി  (3 hours ago)

മുംബൈയിലെ അപാർട്ട്‌മെന്‍റിൽ കളിക്കുന്നതിനിടെ ലിഫ്റ്റിന്‍റെ ഷാഫ്റ്റിലേക്ക് വീണ് 12 വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ദേശാഭിമാനിയെ തള്ളി എം വി ഗോവിന്ദൻ.... വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (3 hours ago)

റെഡ് അലർട്ട്..!കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്..!മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം  (3 hours ago)

സൗദിയിൽ ഭൂചലനം..! പ്രവാസികൾക്ക് മുന്നറിയിപ്പ്..! ഇനി ആർക്കും സൗദിയിലേക്ക് പോകാം വമ്പൻ പ്രഖ്യാപനം ഇങ്ങനെ  (3 hours ago)

അവളുമാരെ ഞാൻ പറ്റിച്ചു പൊട്ടിച്ചിരിച്ച് സിന്ധു..! ആത്മഹത്യ ചെയ്ത വാർത്ത കേട്ടും അട്ടഹസിച്ചു..! ശബ്ദരേഖ പുറത്ത്  (3 hours ago)

കടത്തിവിടടോ ഇവരെ കൈക്കുഞ്ഞുമായി നിന്ന അമ്മയെ തടഞ്ഞ പൊലീസിനെ വിരട്ടി ഷാഫി.. കെട്ടിപ്പിടിച്ച് അച്ഛൻ  (3 hours ago)

WEST BENGAL ENCOUNTER മുഖ്യപ്രതി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോള്‍  (6 hours ago)

IRAN വിലാപയാത്രയ്ക്കിടെ ഇറാനില്‍ ബോംബുമഴ  (6 hours ago)

Malayali Vartha Recommends