Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

കയ്യടിച്ച് സഖാക്കള്‍... പുതിയ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ കമ്മ്യൂണിസ്റ്റുകാരാണോയെന്ന് ബിജെപി നേതാക്കള്‍ക്ക് സംശയം; ആര്‍എസ്എസ്, ബിജെപി ബന്ധമുള്ളവരെ ബൈഡന്‍ പുറത്താക്കുന്നു; മതേതര സംഘടനകളുടെ അഭ്യര്‍ത്ഥന പ്രകാരം ബൈഡന്‍ നീങ്ങുമ്പോള്‍ സഖാക്കള്‍ കൈയ്യടിക്കുന്നു

23 JANUARY 2021 09:16 AM IST
മലയാളി വാര്‍ത്ത

ഡോണാള്‍ഡ് ട്രംപും പുതിയ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള തര്‍ക്കത്തില്‍ നമ്മുടെ കൊച്ച് കേരളത്തില്‍ എന്ത് കാര്യമെന്തെന്നൊന്നും ചോദിക്കരുത്. എല്ലാവരും രണ്ടുതട്ടിലായിരുന്നു. ബിജെപിക്കാര്‍ ട്രംപ് വരണമെന്നും അതല്ല സഖാക്കള്‍ ബൈഡന്‍ വരണമെന്നും ആഗ്രഹിച്ചു. അതിനവര്‍ പന്തയവും വച്ചു. ആ പന്തയത്തില്‍ സഖാക്കള്‍ ജയിച്ചു. അവസാനം ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റുമായി. അതിന് പിന്നാലെ ബിജെപിക്കാരുടെ ചങ്കില്‍ കുത്തുന്ന പ്രവര്‍ത്തനമാണ് ബൈഡന്‍ നടത്തുന്നത്. കേരളത്തെ പോലെ സഖാക്കള്‍ ചിന്തിച്ചതാണ് ബൈഡന്‍ നടപ്പാക്കുന്നത്.



തന്റെ ഭരണസമിതിയില്‍ നിന്നും ആര്‍എസ്എസ് ബിജെപി ബന്ധമുള്ള ഡെമോക്രാറ്റുകളെ ഒഴിവാക്കി പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതുവരെ തന്റെ ഭരണസമിതിയില്‍ 13 സ്ത്രീകള്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍അമേരിക്കക്കാരെ ബൈഡന്‍ ഉള്‍പ്പെടുത്തിയിരുന്നു. ബൈഡന്റെ ഭരണകൈമാറ്റ ടീമിനോട് മതനിരപേക്ഷ ഇന്ത്യന്‍അമേരിക്കന്‍ സംഘടനകള്‍, സംഘപരിവാര്‍ ബന്ധമുള്ളവരെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

 



സൊണാല്‍ ഷാ, അമിത് ജാനി എന്നിവരാണ് ബൈഡന്‍ ഭരണസമിതിയില്‍ നിന്നും പുറത്തായിരിക്കുന്നതെന്ന് ഇന്ത്യന്‍ മാദ്ധ്യമമായ 'ദ ട്രിബ്യൂണ്‍' റിപ്പോര്‍ട്ട് ചെയ്യുന്ന. ആര്‍എസ്എസ്, ബിജെപി ബന്ധമുള്ളവരാണ് ഇരുവരുമെന്നും പത്രം പറയുന്നു. ബൈഡന്റെ യൂണിറ്റി ടാസ്‌ക് ഫോഴ്‌സില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൊണാല്‍, 'ഓവര്‍സീസ് ഫ്രണ്ട്‌സ് ഒഫ് ബിജെപിയുഎസ്എ' എന്ന സംഘടനയുടെ അദ്ധ്യക്ഷ കൂടിയായിരുന്നു.



ആര്‍എസ്എസ് നടത്തുന്ന 'ഏകാല്‍ വിദ്യാലയ'യുടെ സ്ഥാപക കൂടിയായ അവര്‍ അതിനായി ഫണ്ടുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജാനിക്കാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി നേതാക്കളുമായും ബന്ധമുണ്ട്. തിരഞ്ഞെടുക്കപ്പെട്ടത് പശ്ചാത്തലം വേണ്ടവിധം പരിശോധിക്കാതെയാണ്(ലാക്‌സ് വെറ്റിങ്ങ്) എന്ന കാരണം മൂലമാണ് ജാനി ഇപ്പോള്‍ പരിഗണിക്കപ്പെടാതിരുന്നതെന്നും വിവരമുണ്ട്. 'നെയിം ബൈഡന്‍' ക്യാംപെയിനിന്റെ 'മുസ്ലിം ഔട്ട്‌റീച്ച്' കോര്‍ഡിനേറ്ററായിരുന്നു അമിത് ജാനി.


അതേസമയം, ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെക്കെതിരായ കേസില്‍ സജീവമായി ഇടപെട്ടിരുന്ന ഉസ്ര സേയയെയും സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളില്‍ അമേരിക്കയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന സമീറ ഫാസിലിയെയും പോലുള്ളവര്‍ ബൈഡന്റെ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.

സൊനാല്‍ ഷാ ബൈഡന്റെ യൂനിറ്റി ടാസ്‌ക് ഫോഴ്‌സില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അവരുടെ പിതാവ് യു.എസ്.എയിലെ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പിയുടെ പ്രസിഡന്റാണ്. ആര്‍.എസ്.എസ് നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകല്‍ വിദ്യാലയയുടെ സ്ഥാപകനും സൊനാലിന്റെ പിതാവാണ്. ഈ സ്ഥാപനത്തിനുവേണ്ടി ഫണ്ട് ശേഖരിക്കാന്‍ സൊനാല്‍ സജീവമായി രംഗത്തുണ്ടായിരുന്നു.



ഡെമോക്രാറ്റുകളായ പല നേതാക്കള്‍ക്കും ഇന്ത്യയിലെ തീവ്ര ഹിന്ദുത്വ സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്നും അവര്‍ സുപ്രധാന പദവികളില്‍ വരുന്നത് തടയണമെന്നും ആവശ്യപ്പെട്ട് 19ഓളം സംഘടനകള്‍ സംയുക്തമായി ബൈഡന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബൈഡന്റെ നടപടി.


അതേസമയം ഇന്ത്യയും അമേരിക്കയും തമ്മില്‍ തുടരുന്ന മികച്ച ബന്ധത്തെ പ്രസിഡന്റ് ജോ ബൈഡന്‍ ബഹുമാനിക്കുന്നു എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ബൈഡന്‍ നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ചു കഴിഞ്ഞെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സകി പറഞ്ഞു. എന്തായാലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ ഇഷ്ടം ബൈഡന്‍ നടപ്പിലാക്കിയതില്‍ അമിത്ഷാ കട്ടക്കലിപ്പിലാണത്രെ!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (2 minutes ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (13 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (17 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (29 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (44 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (51 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (1 hour ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

Malayali Vartha Recommends