Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ബംഗാള്‍ കൈവിടുമോ... ബംഗാളില്‍ ഏത് കളിയും കളിച്ച് മമതാ ബാനര്‍ജിയെ പുറത്താക്കാനുറച്ച് ബിജെപി; മോദിയുടെ നിര്‍ദേശ പ്രകാരം അഡ്വാനി മോഡല്‍ രഥയാത്ര സംഘടിപ്പിക്കും; ഉവൈസി മോഡല്‍ പാര്‍ട്ടിയും ബംഗാളിലെത്തുന്നു; ദീദിയുടെ സ്വപ്നം തകര്‍ക്കാന്‍ അബ്ബാസ് സിദ്ദിഖിയുടെ പാര്‍ട്ടിയും

23 JANUARY 2021 10:00 AM IST
മലയാളി വാര്‍ത്ത

ബിജെപിക്ക് ബാലികേറാമലയാണ് ബംഗാളും കേരളവും. ഇത്തവണ ബംഗാളിനെ പാട്ടിലാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവയോടൊപ്പം ബംഗാളും തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. അതിനു മുന്നോടിയായി രഥയാത്ര സംഘടിപ്പിക്കാന്‍ മോദി തന്നെയാണ് ബിജെപി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്.

മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബംഗാളിലെ തെരഞ്ഞെടുപ്പു ബിജെപിക്കു നിര്‍ണായകമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായി ആദ്യമായി അവര്‍ എത്തിയിരിക്കുന്നു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ മണ്ണില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ 10 വര്‍ഷത്തെ ഭരണം അവസാനിപ്പിക്കുമെന്നാണ് പാര്‍ട്ടിയുടെ ശപഥം.

തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു പിന്നാലെ രഥയാത്ര തുടങ്ങും. അക്രമത്തിനിടയാക്കാതെ സുരക്ഷിതമായി യാത്ര നടത്താന്‍ അതാണു നല്ലതെന്ന് പാര്‍ട്ടി കരുതുന്നു. എന്നാല്‍, സംസ്ഥാനത്ത് അക്രമം തുടങ്ങിക്കഴിഞ്ഞു. മമത ബാനര്‍ജിയുടെ സ്വാധീന കേന്ദ്രമായ ദക്ഷിണ കൊല്‍ക്കത്തയില്‍ 18ന് ബിജെപി നടത്തിയ വന്‍ റാലിക്കു നേരെ തൃണമൂല്‍ കോണ്‍ഗ്രസുകാരുടെ ആക്രമണമുണ്ടായി. ചരിത്രത്തിലാദ്യമായി കൊല്‍ക്കത്ത നഗര ഹൃദയത്തില്‍ അതേ നാണയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തിരിച്ചടിയും കൊടുത്തു.


റാലി നയിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷും തൃണമൂലില്‍നിന്നു രാജിവച്ച് ബിജെപിയുടെ പുതിയ താരമായി മാറിയ സുവേന്ദു അധികാരിയുമായിരുന്നു. വീട്ടില്‍ത്തന്നെ കയറി അടിച്ചു, മോദി പാക്കിസ്ഥാനില്‍ ചെയ്തതുപോലെ എന്നാണ് അധികാരി പറഞ്ഞത്. ബംഗാളിലെ രാഷ്ട്രീയം ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധം പോലെ ശക്തി പ്രാപിക്കുകയാണ്.

ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെയും ഭരണഘടനാ സംവിധാനത്തിന്റെയും തകര്‍ച്ച ചൂണ്ടിക്കാട്ടി ആറാമത്തെ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മറ്റൊരു സംസ്ഥാനത്തെയും ഗവര്‍ണര്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

ഈ ചൂടുപിടിച്ച അന്തരീക്ഷത്തിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഇന്നു കൊല്‍ക്കത്തയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമത ബാനര്‍ജിയും വേദി പങ്കിടുന്നത്.

അതേസമയം ബംഗാളില്‍ തുടര്‍ഭരണം ലക്ഷ്യമിടുന്ന മമത ബാനര്‍ജിക്ക് ഭീഷണിയായി പുതിയ പാര്‍ട്ടിയും. ആത്മീയ നേതാവ് അബ്ബാസ് സിദ്ദിഖിയുടെ 'ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്' (ഐഎസ്എഫ്) എന്ന പുതിയ പാര്‍ട്ടി തനിക്കൊപ്പം എക്കാലവും ഉറച്ചുനിന്ന മുസ്‌ലിം വോട്ട് ഭിന്നിപ്പിക്കുമോ എന്നാണ് മമത ഭയപ്പെടുന്നത്.

അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമ്മുമായി ചേര്‍ന്നാവും ഐഎസ്എഫ് മല്‍സരിക്കുക. 2 പാര്‍ട്ടികളും ചേര്‍ന്ന് 100 സീറ്റിലെങ്കിലും മത്സരിക്കാന്‍ ആലോചിക്കുന്നു.ഉവൈസിയുടെ പാര്‍ട്ടി മുസ്‌ലിം വോട്ടു ഭിന്നിപ്പിച്ചതാണ് ബിഹാറില്‍ ജെഡിയു ബിജെപി സഖ്യത്തിന് ഭരണം കിട്ടാന്‍ സഹായകമായതെന്ന് ആരോപണമുണ്ട്. പാര്‍ട്ടിക്ക് ബിഹാറില്‍ 5 സീറ്റാണ് ലഭിച്ചത്.

ഹുഗ്ലിയിലെ ഫുര്‍ഫുറ ഷെരീഫ് ദര്‍ഗയിലെ പീര്‍സാദയാണ് അബ്ബാസ് (34). ബംഗാള്‍ ജനസംഖ്യയില്‍ 30% മുസ്‌ലിംകള്‍ ആണ്. ദിനാശ്പൂര്‍, മാല്‍ഡ, മൂര്‍ഷിദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ അബ്ബാസിന് നിര്‍ണായക സ്വാധീനമുണ്ട്. അബ്ബാസിന്റെ പാര്‍ട്ടിയെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് സ്വാഗതം ചെയ്തു. പാര്‍ട്ടി രൂപീകരിക്കുകയെന്നത് ജനാധിപത്യാവകാശമാണെന്നും പറഞ്ഞു. ഇതെല്ലാം മമതയുടെ പുറത്തേക്കുള്ള വഴിയാണ് കാണിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (5 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (10 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (14 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (26 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (41 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (48 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (59 minutes ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (3 hours ago)

Malayali Vartha Recommends