കളിക്കുന്നതിനിടയില്‍ നാലരവയസ്സുകാരന്റെ തല അലൂമിനിയം കലത്തിനുള്ളില്‍ അകപ്പെട്ടു... രക്ഷകരായി അഗ്നിരക്ഷാസേന
കളിക്കുന്നതിനിടയില്‍ കുഞ്ഞിന്റെ തല അലൂമിനിയം കലത്തിനുള്ളില്പ്പെട്ടു. പേടിച്ചുപോയ കുഞ്ഞ് നിലവിളിച്ചു. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് കാവുംപുറത്തു വീട്ടില്‍ ജോയ്സണ്‍ ജോസഫിന്റെ മകനാണ് നാലര വയസ്സുകാരന് ജയിന്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം നടനന്ത്. ഉടന്‍ കിള്ളിയിലെ അഗ്നിരക്ഷാസേനയുടെ സഹായം തേടി. കുട്ടിയുടെ തലപുറത്തെടുക്കാന് അനുയോജ്യമായ ഉപകരണമേതെന്ന സംശയമുണ്ടായി.
ഇതോടെ കുട്ടിയെ കിള്ളിയിലെത്തിക്കാമെന്ന് രക്ഷിതാവറിയിച്ചു. അവര്‍ കുട്ടിയുമായി കിള്ളിയിലെത്തി. കലത്തില്‍ തല കുടുങ്ങിയ ഭാഗം കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി.
"
https://www.facebook.com/Malayalivartha