നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി

ഉമ്മന്‍ചാണ്ടി ചെയര്‍മാനായ ശേഷമുള്ള തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമ യോഗം കേന്ദ്ര നേതാക്കളുടെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. യോഗത്തിന് മുന്നോടിയായി എംഎല്‍എമാരുമായി അശോക് ഗലോട്ട് കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സംഘവും ഇന്നലെയാണ് കേരളത്തിലെത്തിയത്. ഘടക കക്ഷി നേതാക്കളുമായി കേന്ദ്ര സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.
മുന്നണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം ഒഴിവാക്കണമെന്ന ആവശ്യം കക്ഷി നേതാക്കള്‍ മുന്നോട്ടു വയ്ക്കുകയുമുണ്ടായി. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ഭരണം നേടാമെന്നും കക്ഷി നേതാക്കള്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha























