കല്ലാറില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍
കല്ലാറില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ആനപ്പാറയ്ക്ക് സമീപം 26-ലാണ് സംഭവം. ചരിഞ്ഞ പിടിയാനയ്ക്ക് സമീപം ആറുമാസം പ്രായമായ കുട്ടിയാനയുമുണ്ട്.
കഴിഞ്ഞ രാത്രിയാണ് ആന പുരയിടത്തിലെത്തിയതും ചരിഞ്ഞതും. ചരിഞ്ഞതിന്റെ കാരണം വ്യക്തമായിട്ടില്ല. ആനയുടെ ശരീരത്ത് പരിക്കുകളൊന്നും കാണാനില്ല. രോഗം മൂലമാകാം ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.
വനംവകുപ്പ് അധികൃതര്‍ എത്തി സ്ഥലത്ത് പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആനയെ മറവു ചെയ്യും.
https://www.facebook.com/Malayalivartha