Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

പതിനെട്ടാം നിലയിൽ ഫ്ലാറ്റ് നിർമ്മിച്ച് നൽകാമെന്ന് വാഗദാനം ;ആകെ തട്ടിയത് 600 കോടി ;ഹീരാ ബാബു ജയിലിൽ തുടരും

23 JANUARY 2021 12:12 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മാധ്യമങ്ങളിൽ നിരവധി തവണ കേട്ട പേരാണ് ഹീരാ ഗ്രൂപ്പിന്റേത് .വളരെ പെട്ടന്ന് വളരുകയും അതിനേക്കാൾ വേഗത്തിൽ തകരുകയും ചെയ്ത ഒരു സ്ഥാപനം .മലയാളത്തിലെ ഒട്ടുമിക്ക മുഖ്യധാരാ മാധ്യമനകളിലും ഹീരാ ഗ്രൂപ്പിന്റെ പരസ്യം വന്നിരുന്നു .എന്നാൽ ഇപ്പോൾ

ഫ്‌ളാറ്റ് വാഗ്ദാനംചെയ്ത് ഉപഭോക്താക്കളെ കബളിപ്പിച്ച കേസിൽ, ഹീര ബാബു റിമാൻഡിൽ തുടരും. ഹീരാ ബാബു എന്ന അബ്ദുൾ റഷീദിന്റെ അഞ്ച് ജാമ്യ ഹർജികളും കോടതി തള്ളിയതോടെയാണ് ഇത്. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ.അജിത് കുമാറാണ് ജാമ്യ ഹർജികൾ തള്ളിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനം.സാമ്പത്തികത്തട്ടിപ്പ് നടത്തിയ പ്രതിക്ക് ജാമ്യം ലഭിച്ചാൽ അതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി പ്രതിയുടെ ജാമ്യ ഹർജികൾ തള്ളിയത്. കേസ് വിവരങ്ങൾ പരിശോധിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും കേസ് ഡയറി ഹാജരാക്കാതിരുന്ന മ്യൂസിയം സിഐ. ആർ.ഇ.രതീന്ദ്രനെ കോടതി നേരിട്ടു വിളിച്ചുവരുത്തി ശാസിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ ഹാജരായി.

 

ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ അടക്കമുള്ളവരായിരുന്നു പരാതിക്കാർ. സംസ്ഥാനത്ത് ആകെ അറുന്നൂറ് കോടി രൂപയുടെ തട്ടിപ്പുണ്ടെന്നാണ് പൊലീസ് കേസ്. ശാസ്തമംഗലത്തു നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിൽ ഫ്‌ളാറ്റ് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. നിർമ്മാണാനുമതി ഇല്ലാതിരുന്ന പതിനെട്ടാം നിലയിൽ ഫ്‌ളാറ്റ് നിർമ്മിച്ചുനൽകാമെന്നു വാഗ്ദാനം ചെയ്താണ് പലരിൽനിന്നും പണം തട്ടിയെടുത്തത്. ഇതിനായി 2013-ൽ ഉപഭോക്താക്കളുമായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു.ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ബാബുവിനെതിരെ ഉണ്ടായിരുന്നു. വലിയ പ്രതിസന്ധിയിലേക്ക് ഹീരയും ബാബുവും നീങ്ങുന്നതായി മറുനാടൻ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിരുന്നു. 2015ൽ തുടങ്ങിയ പ്രതിസന്ധി അതിരൂക്ഷമായ സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാൻ നിയമ നടപടികൾ തുടങ്ങിരുന്നു, അബ്ദുൾ റഷീദ് അലിയാർ കുഞ്ഞെന്ന ഹീരാ ബാബുവാണ് മാനേജിങ് ഡയറക്ടർ. ഹീരാ ബാബുവിനെ കൂടാതെ ഭാര്യ സുനിത, മക്കളായ സുറുമി, സുബിൻ, റസ്വിൻ എന്നിവരാണ് കമ്പനിയിലെ മറ്റ് ഡയറക്ടർമാർ. അതായത് കുടുംബ സ്വത്തായി കൊണ്ടു നടന്ന കമ്പനിയെയാണ് ഹീര ബാബു പാപ്പരാക്കിയത്. ഇതിന് പുറമേ മറ്റ് പത്തോളം കമ്പനിയും ഹീരാ ബാബുവിന്റെ പേരിലുണ്ട്. കൺസ്ട്രക്ഷൻ വ്യവസായത്തിലെ പണം വകതിരിച്ചു വിട്ടാണ് ഈ കമ്പനികൾ രൂപീകരിച്ചതെന്നും ആരോപണമുണ്ട്.

നേരത്തെ ഹീര ബാബുവിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ജാമ്യ ഉപാധികൾ ലംഘിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. ഫ്ളാറ്റ് തട്ടിപ്പ് കേസിൽ റിമാൻഡിലായതിന് പിന്നാലെ പ്രതിയുടെ ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, പ്രതി കേസ് അന്വേഷണം അട്ടിമറിക്കാനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായില്ല. ശാരീരിക അസ്വാസ്ഥ മൂലം എറണാകുളത്തും കൊട്ടിയത്തുമുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നതിനാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനായില്ല എന്നായിരുന്നു പ്രതി കോടതിയിൽ വ്യക്തമാക്കിയത്.പ്രതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും ആശുപത്രി പി.ആർ.ഒ യുടെ നിർദേശപ്രകാരം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയെന്നുമായിരുന്നു ഡോക്ടറുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അട്ടിമറിക്കാൻ പ്രതി ശ്രമിച്ചതെന്ന് കണ്ടെത്തി ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ജി.പി ജയകൃഷ്ണൻ പ്രതിയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതിന് ശേഷമാണ് ജാമ്യ ഹർജിയുമായി വീണ്ടും എത്തിയത്. ഇതും കോടതി തള്ളുകയായിരുന്നു. ഇതോടെ ഹീരാ ബാബു റിമാൻഡിൽ തുടരും. നവംബർ മാസത്തിലായിരുന്നു അറസ്റ്റിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (3 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (4 minutes ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 minutes ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (12 minutes ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (24 minutes ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (39 minutes ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (46 minutes ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (57 minutes ago)

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (1 hour ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (1 hour ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (1 hour ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (1 hour ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (1 hour ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (1 hour ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (3 hours ago)

Malayali Vartha Recommends