സ്ത്രീകളുടെ നീതിക്ക് വേണ്ടി നിലകൊള്ളേണ്ട വനിതാകമ്മീഷന് പാര്‍ട്ടി-വ്യക്തി താല്പര്യങ്ങളുടെ സംരക്ഷണ കമ്മീഷനാക്കുന്നത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്; സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നിരന്തരം നടത്തുന്ന എംസി ജോസഫൈനെ പുറത്താക്കണമെന്ന് ജബീന ഇര്‍ഷാദ്
വനിതാകമ്മീഷന് അധ്യക്ഷ സ്ഥാനത്തിരുന്നുകൊണ്ട് തികച്ചും നിരുത്തരവാദപരമായി പെരുമാറുകയും സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നിരന്തരം നടത്തുകയും ചെയ്യുന്ന എംസി ജോസഫൈനെ പുറത്താക്കണമെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇര്‍ഷാദ് ആവശ്യപ്പെട്ടു.
പ്രായാധിക്യവും രോഗവും മൂലം കിടപ്പിലായ സ്ത്രീക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ട് പരാതിക്കാരിയുടെ അടുത്തെത്തി അനുഭാവപൂര്‍വം പരിഗണിക്കേണ്ടതിനു പകരം മനുഷ്യത്വ വിരുദ്ധമായ ധാര്‍ഷ്ട്യം കലര്‍ന്ന അധിക്ഷേപവാക്കുകളാണ് ഒരു വനിതാകമ്മീഷന് അധ്യക്ഷയില്നിന്നുണ്ടായത് എന്നത് ഗൗരവതരമാണ്. പ്രായാധിക്യത്തെ അനുഭാവപൂര്‍വം പരിഗണിക്കേണ്ടതിനുപകരം അവഗണിക്കുകയും പുഛിക്കുകയും ചെയ്യുന ധാര്ഷ്ഠ്യപരമായ സമീപനമാണിത്.സ്ത്രീകളുടെ നീതിക്ക് വേണ്ടി നിലകൊള്ളേണ്ട വനിതാകമ്മീഷന് എന്ന പൊതുസംവിധാനത്തെ പാര്‍ട്ടി-വ്യക്തി താല്പര്യങ്ങളുടെ സംരക്ഷണ കമ്മീഷനാക്കുന്നത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്
https://www.facebook.com/Malayalivartha