റിസോര്‍ട്ടില്‍ ആനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവം: ഷഹാനയുടെ ശരീരത്തില്‍ 'ആന ചവിട്ടുമ്‌ബോളൊ കുത്തുമ്‌ബോഴോ ഉണ്ടാകുന്ന മുറിവുകളല്ലായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ഡോക്ടര്‍

റിസോര്‍ട്ടില്‍ ആനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പരിശോധിച്ച ഡോക്ടറുടെ പ്രതികരണം പുറത്ത്. ഷഹാനയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. സാധാരണയായി ആന ചവിട്ടുമ്‌ബോളൊ കുത്തുമ്പോഴോ ഉണ്ടാകുന്ന മുറിവുകള്‍ അല്ല ശരീരത്തുണ്ടായിരുന്നത്. ആന കുടഞ്ഞെറിഞ്ഞതുകൊണ്ട് ഒരു പക്ഷേ ഇത്തരത്തില്‍ മുറിവുകള്‍ ഉണ്ടാകാമെന്നും ഡോക്ടര്‍ പറഞ്ഞു. പോസ്റ്റുമോര്‍ട്ടത്തില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ എന്നും ഷഹാനയെ ആദ്യം പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ അഖിലേഷ് വ്യക്തമാക്കി. അതേസമയം വയനാട് മേപ്പാടിയില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് പൂട്ടി. സംഭവം നടന്ന എളമ്ബിശേരിയിലെ സ്വകാര്യ റിസോര്‍ട്ടാണ് പൂട്ടിയത്. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് റിസോര്‍ട്ട് പൂട്ടിയത്. അതേസമയം ഷഹാന മരിച്ചത് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. തലയുടെ പിന്‍ഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകളുണ്ട്. നെഞ്ചില്‍ ചവിട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്.
പേരാമ്ബ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം അദ്ധ്യാപികയാണ് മരിച്ച ഷഹാന. ഷഹാനയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര പരിക്കാവാം മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മേപ്പാടി എളമ്ബിലേരിയില്‍ സ്വകാര്യ റിസോര്‍ട്ടിലെ ടെന്റില്‍ താമസിക്കുമ്‌ബോഴാണ് ഷഹാനക്ക്‌നേരെ കാട്ടാനയുടെ അക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
https://www.facebook.com/Malayalivartha